November 13, 2024

ആംബുലൻസ് കഴുത്തിനു പിടിച്ചു ആക്രമിച്ച പ്രതിയെ പിടികൂടി

Share Now

മലയിൻകീഴ്: മദ്യ ലഹരിയിൽ രോഗി ഡ്രൈവറുടെ കഴുത്തിനു പിടിച്ചു ആക്രമിച്ചതിനെ
തുടർന്ന് നിയന്ത്രണം തെറ്റി ആംബുലൻസ് ആറടി താഴ്ചയിലേക്ക് മറിഞ്ഞ സംഭവത്തിൽ
പ്രതി താന്നിവിള സ്വദേശി അഭിജിത് എന്ന കണ്ണനെ(24)മാറനല്ലൂർ പൊലീസ് പിടികൂടി.ഇക്കഴിഞ്ഞ
ഞായറാഴ്ചരാത്രി 9.30ന് ചീനിവിളയിലാണ് ഇയാളുടെ ആക്രമണത്തിൽ ആംബുലൻസ് 6 അടി താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ കാലിന് പരിക്കേറ്റ് കാട്ടാക്കട താലൂക്ക് ആശുപത്രിയിലെത്തിയ അഭിജിത്തിനെ മെഡിക്കൽ പരിശോധന ഉൾപ്പെടെ എതിർത്ത് പരാക്രമം കാട്ടിയതിനാൽ ഒപ്പമുണ്ടായിരുന്നവർ ഉപേക്ഷിച്ചുപോയിരുന്നു.ശേഷം ഇയാളെ വീട്ടിലേയ്ക്ക്
ആംബുലൻസിൽ കൊണ്ടുപോകുമ്പോഴാണ് ഡ്രൈവർ അമലിന്റെ കഴുത്തിൽ
പിടിച്ചുഇയാൾ തിരിച്ചത്.

സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ തിങ്കളാഴ്ച
മാറനല്ലൂർ പൊലീസ് പിടികൂടുകയായിരുന്നു.ആക്രമണത്തെ കുറിച്ച് അമൽ നൽകിയ പരാതിയിൽ മാറനല്ലൂർ പൊലിസ് കേസ് രജിസ്റ്റർ
ചെയ്തിരുന്നു. കഴുത്തു വേധനയെ തുടർന്ന് ആംബുലൻസ്
ഡ്രൈവർ അമൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അനധികൃത മദ്യ വിൽപ്പന ; ഓണം സ്പെഷ്യൽ സ്പെഷ്യൽ ഡ്രൈവ് 10.5 ലിറ്റർ വിദേശമദ്യം പിടികൂടി
Next post ഹോം സന്തോഷം തരുന്ന നൊമ്പരമാണ് …..ഇത്തിരി സുഖമുള്ളൊരു നൊമ്പരം