January 13, 2025

പ്രാവുകളും കിളികളും പേർഷ്യൻ പൂച്ചയും മോഷണം പോയി

Share Now

മലയിൻകീഴ്∙ അക്വേറിയത്തിൽ നിന്നും പ്രാവുകളും കിളികളും പേർഷ്യൻ പൂച്ചയും മോഷണം പോയി. മലയിൻകീഴ് മാൻകുന്ന് ജോസ്‌ വില്ലയിൽ എം.ജി.സന്തോഷി (42) ന്റെ ഉടമസ്ഥതയിൽ ഇരട്ട കലുങ്ക് ദുർഗാദേവി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന കൃപ അക്വേറിയത്തിൽ നിന്നും കഴിഞ്ഞദിവസം രാത്രിയാണ് കവർച്ച നടന്നത്. കടയുടെ സിസിടിവി ക്യാമറയിൽ കവർച്ചക്കാരുടെ ദ്യശ്യങ്ങൾ പതിഞ്ഞെങ്കിലും ചിത്രങ്ങൾ വ്യക്തമല്ല. മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മഴ തുടരുന്നു ജില്ലയിലെ അണക്കെട്ടുകളിൽ ജലമൊഴുക്ക് ക്രമീകരിച്ചു .
Next post വിഷാദം വെടിയാം വിജയം വരിക്കാം;അമ്പാടിമുറ്റമായി ഗ്രാമീണ മേഖലയിലെ വീടുകൾ