December 12, 2024

നിരോധിത പുകയില ഉല്പന്നങ്ങളുമായി പിടിയിൽ

Share Now

വെഞ്ഞാറമൂട്:
നിരോധിത പുകയില ഉല്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ.കോട്ടുകുന്നം മണ്ഡപകുന്ന് ആമ്പാടിയിൽ അജീഷ് രാജ് (32) ആണ് അറസ്റ്റിലായത്.വാമനപുരം കളമച്ചൽ റോഡിൽ വീട് വാടകയ്ക്ക് എടുത്ത് പുകയില ഉൽപ്പന്നങ്ങൾ കടകളിൽ എത്തിച്ചിരുന്ന ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നു ഇയാൾ. വെഞ്ഞാറമൂട് സി.ഐ സൈജുനാഥിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post റിംഗ് റോഡ് പ്രതിഷേധവുമായി നാട്ടുകാർ പഠന റിപ്പോർട്ടിന്റെ കോപ്പി കത്തിച്ചു
Next post ആറ്റിങ്ങലില്‍ ആക്രിക്കടയില്‍ വന്‍ തീപ്പിടുത്തം: