March 23, 2025

അദ്ധ്യാപികയുടെ എ ടി എം കാർഡ് ഉപയോഗിച്ച് പണം അപഹരിച്ച പ്രതി അറസ്റ്റിൽ

Share Now


ആര്യനാട്:
പറണ്ടോട് സ്വദേശിയായ അദ്ധ്യാപികയുടെ     എ ടി എം കാർഡ്  കൈക്കലാക്കി പണം പിൻവലിച്ച ആളെ ആര്യനാട് പൊലീസ്  പിടികൂടി.  തൊളിക്കോട് വില്ലേജിൽ പറണ്ടോട് നാലാംകല്ല് സൗദാ മൻസിലിൽ   സെയ്യദലി (23) യെയാണ് പൊലീസ്  അറസ്റ് ചെയ്തത്.എ ടി എമ്മിൽ നിന്നും  ഇയാൾടെ  കൈവശം കാർഡ് ലഭിക്കുമ്പോൾ കാർഡിന്റെ കവറിനു മുകളിൽ എഴുതിയിരുന്ന പിന് നമ്പർ ഉപയോഗിച്ച്  ആണ് പണം പിൻവലിച്ചത്. ആദ്യം അക്കൗണ്ടിലെ തുക മനസിലാക്കാനായി   പറണ്ടോട് എടിഎമ്മിൽ  കയറുകയും ശേഷം കളപ്പട എടിഎമ്മിൽ എത്തി   രണ്ട് തവണകളായി 9000 രൂപ പിൻവലിക്കുകയും ചെയ്തു. ഈ സമയം അക്കൗണ്ടിൽ അമ്പതിനായിരത്തോളം രൂപ  ഉണ്ടായിരുന്നു.എ ടി എം കാർഡ് നഷ്ട്ടപ്പെട്ടതായി  അദ്ധ്യാപിക  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്കിലെ സുരക്ഷാ ക്യാമറയുടെ ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.  കാട്ടാക്കട ഡി വൈ എസ് പി പ്രശാന്തിന്റെ  നേതൃത്വത്തിൽ ആര്യനാട് ഇൻസ്‌പെക്ടർ ഓഫ് പോലീസ്  എൻ ആർ ജോസ് , സബ് ഇൻസ്‌പെക്ടർ  ഷീന എന്നിവരുൾപ്പെട്ട  സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്‌കൂളുകൾക്ക് നാളെ അവധി.
Next post പഞ്ചായത്ത് നിർമ്മിച്ച സംരക്ഷണ ഭിത്തി ഇടിഞ്ഞു രണ്ടു കുടുംബങ്ങൾ അപകട ഭീഷണിയിൽ