February 7, 2025

മുത്താരമ്മൻ ക്ഷേത്രത്തിലെ പ്രധാന കാണിക്ക കുടം കവർന്നു

Share Now


കാട്ടാക്കട:കാട്ടാക്കട മേലാംകോട് മുത്താരമ്മൻ ക്ഷേത്രത്തിലെ പ്രധാന കാവാടത്തിനു  മുന്നിലെ കാണിക്ക കുടം കവർന്നു.രണ്ടായിരത്തി അഞ്ഞൂറോളം രൂപ കള്ളൻ കൊണ്ടുപോയതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ചൊവാഴ്ച വൈകുന്നേരം നിത്യ പൂജക്കായി ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരിയാണ് ക്ഷേത്രത്തിലെ പ്രധാന വാതിലുൾപ്പടെ മൂന്നുവാതിലുകളിൽ ഇടതുവശത്തെ വാതിൽ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്.ഓടാമ്പൽ  തെറ്റായി ഇരിക്കുന്നതും പൂട്ടു കാണാതിരുന്നതിനെ തുടർന്നുമുള്ള അന്വേഷണത്തിലാണ് കള്ളൻ കയറിയതായി മനസിലാകുന്നത്.

ക്ഷേത്രത്തിനുള്ളിലെ മരച്ചുവട്ടിൽ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തുകയും.തുടർന്ന് ക്ഷേത്രഭാരവാഹികളെയും തിരുമേനിയെയും വിവരം അറിയിക്കുകയും ഇവർ നടത്തിയ പരിശോധനയിൽ പ്രധാന വാതിലിനോട് ചേർന്ന് പ്രസാദവും കാണിക്ക കുടവും വച്ചിരുന്ന സ്റ്റാൻഡിൽ  കുടം കാണാനില്ല എന്ന് കണ്ടെത്തിയത്. ക്ഷേത്രത്തിലെ രസീത് കൗണ്ടറിലും മറ്റും കള്ളൻ കയറിയിട്ടുണ്ട് എങ്കിലും മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല.ചൊവാഴ്ച പുലർച്ചെ ആകാം മോഷണമെന്നാണ് നിഗാനം  കാട്ടാക്കട പോലീസിൽ പരാതി നൽകി.  

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടാക്കടയിൽ ട്രാഫിക്ക് അപാകതകൾക്ക് പരിഹാരം; ഐ ജി ഉൾപ്പടെ സന്ദർശനം നടത്തി
Next post ചരിത്ര അപനിർമിതിക്ക് എതിരെ ലീഗ്