മദ്യപിച്ചു ബസിനുള്ളിൽ മുൻ പഞ്ചായത്ത് അംഗത്തിന്റെ അതിക്രമം. ഒടുവിൽ കാത്തു നിന്ന് കണ്ടക്റ്റർക്ക് നേരെ കല്ലെറിഞ്ഞു
മദ്യപിച്ചു ബസിനുള്ളിൽ അതിക്രമം ഒടുവിൽ കാത്തു നിന്ന് കണ്ടക്റ്റർക്ക് നേരെ കല്ലെറിഞ്ഞു മുൻ പഞ്ചായത്ത് അംഗം.
വെള്ളനാട്:
മദ്യപിച്ചു ബസിനുളിൽ കയറിയ വെള്ളനാട് ഗ്രാമ പഞ്ചായത്തിലെ മുൻ വാർഡ് അംഗം മണിക്കുട്ടന്റെ അതിക്രമം.ഒടുവിൽ വഴിയിൽ കാത്തു നിന്നു കണ്ടർക്ക് നേരെ കല്ലു വലിച്ചെറിഞ്ഞു ആക്രമണം.സംഭവത്തിൽ വെള്ളനാട് ഡിപ്പോയിലെ കണ്ടക്റ്റർ അനൂപ് 35 നു പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കൊണ്ഗ്രെസ്സ് പ്രതിനിധിയായ മുൻപഞ്ചായത് അംഗം മണിക്കൂട്ടനെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളനാട് വില്ലേജ് ഓഫീസിനു മുന്നിലാണ് സംഭവം.നെടുമങ്ങാട് കുളവി കോണത് നിന്നും കയറിയ മണിക്കുട്ടൻ ആദ്യം തന്നെ ടിക്കറ്റ് എടുക്കാതെ എതിർപ്പ് പ്രകടിപ്പിച്ചു തുടർന്ന് ബസിനുള്ളിൽ ബഹളമായി.ഇതിനിടെ ഉടുത്തിരുന്ന മുണ്ട് അഴിച്ചു കയ്യിൽ കെട്ടി ഇതോടെ സ്ത്രീകൾ ഉൾപ്പടെ യാത്രക്കാർ പ്രതിഷേധിക്കുകയും ചെയ്തു.ബഹളം കൂടിയതോടെ ഇയാളെ നെട്ടറചിറക്ക് സമീപം ഇറക്കി.തുടർന്ന് ബസ് വെള്ളനാട് വിലേജ് ഓഫീസിനു മുന്നിൽ എത്തിയപ്പോൾ ബസിനു മുന്നിൽ കല്ലുമായി ചാടി വീഴുകയും ചില്ല് എറിഞ്ഞുടക്കാൻ ശ്രമിക്കുകയും ചെയ്തു.മാറി നിൽക്കാൻ കണ്ടക്റ്ററും ഡ്രൈവറും യാത്രക്കാരും ഉള്പടെ ആവശ്യപ്പെട്ടു എങ്കിലും ഇതു അവഗണിച്ചു ഇയാൾ വാതിലിനടുത്തു എത്തി വലിയ മെറ്റൽ ചീള് ബസിനുള്ളിലേക്ക് കണ്ടർക്ക് നേരെ എറിയുകയായിരുന്നു.സംഭവ ശേഷം സ്ഥലത്തു നിന്ന് മുങ്ങിയ ഇയാളെ കണ്ടക്റ്ററുടെ പരാതിയിൽ ആര്യനാട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.