
സ്ത്രീകളെയും പെൺകുട്ടികളെയും ഉപദ്രവിച്ചതിന് പോലീസ് പിടിയിലായ യുവാവിന്റെ പിതാവും കൊലപാതക ശ്രമത്തിന് അറസ്റ്റിൽ
ആര്യനാട്: സ്ത്രീകളെയും പെൺകുട്ടികളെയും ഉപദ്രവിച്ചതിന് പോലീസ് പിടിയിലായ കുളപ്പട ആശാരിക്കോണം സ്വദേശിയായ സുബീഷിന്റെ പിതാവ് ഉഴമലക്കൽ കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടിൽ കള്ളൻ ജ്യോതി എന്ന സുനിൽ കുമാർ 42 നെയാണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്. കുളപ്പട സ്വദേശി ദീപുവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാളെ പോലീസ് പിടികൂടിയത്.വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.രാത്രിയും പകലും ഒരുപോലെ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാനും ഇവർ കുളിക്കുന്നതും മറ്റും ക്യാമറയിൽ രഹസ്യമായി പകർത്തുകയും ചെയ്തു വന്നതിനു സുഭീഷിനെതിരെ റസിഡൻസ് അസോസിയേഷനുകളും നൂറോളം സ്ത്രീകളും ഒപ്പിട്ടു പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് സുഭീഷിനെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തത്.എന്നാൽ സുബീഷിനെ പോലീസ് അറസ്റ്റ് ചെയ്യാൻ സഹായിച്ചത് ദീപുവാണെന്ന് ആരോപിച്ചാണ് സുനിൽ കുമാർ ദീപുവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ചത്. സുനിൽകുമാർ ആര്യനാട് പോലീസ് സ്റ്റേഷനിലെ നിരവധി കേസ്സുകളിൽ പ്രതിയാണ്.

ആര്യനാട് ഇൻസ്പെക്ടർ ഓഫ് പോലീസ് എൻ ആർ ജോസ് .സബ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, അജിത് വിക്രമൻ, പോലീസ്സുകരായ മനോജ് , അഖിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
More Stories
‘ഷെയർ ഇട്ട് വാങ്ങിയ മദ്യം ഒഴിച്ചപ്പോൾ അളവിൽ കുറവ്, തർക്കത്തിനിടയിൽ പിടിച്ചു തള്ളി’; ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം
തൃശ്ശൂരിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ മദ്യത്തിന്റെ ബില്ലാണ് കേസിന് തുമ്പായത്. ഷെയർ ഇട്ട് വാങ്ങിയ മദ്യം...
ഐസിയു പീഡന കേസ്: അതിജീവിതയെ വൈദ്യ പരിശോധന നടത്തിയത് പരിചയസമ്പന്നയല്ലാത്ത ഡോക്ടര്‍
ഐസിയു പീഡന കേസില്‍ അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗൗരവമുള്ള കേസായിട്ടും പരിചയസമ്പന്നയല്ലാത്ത...
വിഴിഞ്ഞത്ത് അച്ഛന്റെ ക്രൂരത; വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി
തിരുവനന്തപുരം വിഴിഞ്ഞം വവ്വാമൂലയിൽ വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി ഭർത്താവ്. 29 വയസുകാരിയെയും 5 വയസ്സുള്ള ഇരട്ട കുട്ടികളോടുമാണ് ക്രൂരത. ഇന്നലെ ഉച്ചമുതൽ...
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത; 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ഷരീഫുൾ ഇസ്ലാമിന്റേതില്ല
മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ദുരൂഹത. 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ആളുടേതില്ല. ഇത് പൊലീസിനെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. നടന്റെ വീട്ടിൽ...
‘ഇരുനില വീടിന് മുകളിൽ നിന്നും വലിച്ചെറിഞ്ഞു’; 9 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ
ഉത്തർപ്രദേശിലെ കൃഷ്ണ നഗറിൽ 9 മാസം പ്രായമായ കുഞ്ഞിനെ എറിഞ്ഞു കൊന്ന് അമ്മ. ഇരുനില വീടിന് മുകളിൽ നിന്നാണ് കുഞ്ഞിനെ എറിഞ്ഞത്. പിന്നാലെ കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ...
പ്രണയത്തെ എതിര്‍ത്ത് വീട്ടുകാര്‍; പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയില്‍ 20 കാരിയെ അവളുടെ അച്ഛനും ബന്ധുവും ചേര്‍ന്ന് വെടിവച്ചു കൊന്നു. സംഭവത്തിന് ശേഷം പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ജനുവരി 14 ചൊവ്വാഴ്ച ഗ്വാളിയോറിലെ...