ആൽത്തറ ഭഗവതി ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കവർന്നു
മലയിൻകീഴ്:ആൽത്തറ ഭഗവതി ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കവർന്നു. ഹെൽമെറ്റ് ധരിച്ച് ആക്ടീവ സ്കൂട്ടറിലെത്തിയ മോഷ്ട്ടാവ് സുരക്ഷാ ക്യാമറയിൽ പതിഞ്ഞു.ചൊവാഴ്ച രാവിലെ അഞ്ചുമണിയോടെ ക്ഷേത്ര പൂജാരിയാണ് മോഷണം നടന്നതായി കണ്ടത്.തുടർന്ന് ക്ഷേത്രഭാരവാഹികളെയും പോലീസിനെയും അറിയിക്കുകയായിരുന്നു.തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത് മോഷ്ടാവിന്റെ സി.സി.ടിവി.ദൃശ്യം ക്ഷേത്രഭാരവാഹികൾ മലയിൻകീഴ് പൊലീസിന് കൈമാറിയിട്ടുണ്ട് .
സുരക്ഷാ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കാണാം
സ്ഥലത്തെത്തിയ ഇൻപെക്ടർ ഓഫ് പോലീസ് ഷൈജു സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിക്കുകയും മോഷ്ടാവിനെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ടെന്നും പറഞ്ഞു.2020 നവംബർ 13 ന് ഇതേ ക്ഷേത്രത്തിലും സമീപത്തെ
വാറുവിളാകം ശിവനാഗേശ്വര ക്ഷേത്രത്തിലും കവർച്ച നടന്നിരുന്നു.അന്ന് രണ്ട്ക്ഷേത്രങ്ങളിലും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണവും ശിവനാഗേശ്വര ക്ഷേത്ര ഓഫീസ് മുറിയുടെ വാതിൽ പൊളിച്ച് സ്വർണപ്പൊട്ടുകൾ, മൂക്കുത്തി എന്നിവ കവർന്നിരുന്നു. ആൽത്തറ ഭഗവതി ക്ഷേത്രത്തിന് മുന്നിലൂടെ ബർമുഡ ധരിച്ച യുവാവ് കമ്പിപ്പാരയുമായി പോകുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ
പൊലീസിന് അന്നും കൈമാറിയിരുന്നു.ഏകദേശം 40,000 രൂപ നഷ്ടപ്പെട്ടെന്നായിരുന്നു അന്ന് ക്ഷേത്രഭാരവാഹികൾ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. ക്ഷേത്രത്തിന് സമീപത്തുനിന്ന് രണ്ട്
കമ്പിപ്പാരയും പിക്കാസും ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തിയെങ്കിലും മോഷ്ടാവിനെ ഇതു പിടികൂടാനായിട്ടില്ല.