November 13, 2024

ഭർത്താവ് ഭാര്യയെ വെട്ടി കൊന്നു

Share Now

അരുവിക്കര കളത്തറയിൽ ഭാര്യയെ ഭർത്താവ് വെട്ടി കൊന്നു.അരുവിക്കര കാവനം പുറത്തു വീട്ടിൽ ജനാർദനൻ 71 ആണ് ഭാര്യ
വിമല (68) യെ വെട്ടി കൊലപ്പെടുത്തിയത്. ഭർത്താവ് ജനാർദ്ധനനെ അരുവിക്കര പോലീസ് കസ്റ്റഡിയിൽ എടുത്തു.ബുധനാഴ്ച രാത്രി 11 30 ഓടെയാണ് സംഭവം.

നാട്ടിൽ കളക്ടർ എന്നു അറിയപ്പെടുന്ന തെങ്ങു കയറ്റക്കാരനായ ജനാർദനൻ സ്ഥിരമായി വീട്ടിൽ വഴക്ക് ഉണ്ടാകാറുണ്ട്. ഇയാൾ പറയുന്നത് മറ്റുള്ളവർ അനുസരിക്കണം എന്ന രീതിയിലാണ് പെരുമാറ്റം എന്ന് പോലീസ് പറയുന്നു.സംഭവ ദിവസവും ഭാര്യയോടും ഇത്തരത്തിൽ പെരുമാറി.തുടർന്നാണ് തേങ്ങാ വെട്ടുന്ന കത്തി ഉപയോഗിച്ചു കഴുത്തിനു വെട്ടുന്നത്.ഈ സമയം മഴയും മുറിയോട് ചേർന്ന ഷീറ്റ് പുരയിൽ ശക്തമായി മഴ പെയ്യുന്നത് കൊണ്ടുള്ള ശബ്ദവും സംഭവം നടക്കുന്നത് ഇവരുടെ മകനും കുടുംബവും അറിഞ്ഞില്ല എന്നാണ് മൊഴി നൽകിയിരിക്കുന്നത്. അതേസമയം വൈകുന്നേരം വീട്ടിൽ വഴക്കു നടന്നിരുന്നതായും പറയുന്നു.
അരുവിക്കര പോലീസ് കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജോയിന്റ് ആർ ടി ഓഫീസിൽ വിജിലൻസ് പരിശോധന
Next post കേരളം 2 കോടി ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി