January 17, 2025

ഭാര്യ കൊല്ലപ്പെട്ട നിലയിൽ ഭർത്താവിനെ കാണാനില്ല.

Share Now


പാലോട്:പാലോട് പെരിങ്ങമലയിൽ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ഭർത്താവിനെ കാണാനില്ല.
പെരിങ്ങമല പറങ്കിമാം വിള നൗഫർ മൻസിൽ നാസില ബീഗം (42) ആണ് മരിച്ചത്.
ഭർത്താവ് അബ്ദുൽ റഹീം നെയാണ് സംഭവ ശേഷം കാണാനില്ലാത്തത്.ഇയാൾ കുത്തി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.എന്നാൽസംഭവത്തിലേക്ക് നയിച്ചത് എന്തു കാരണം എന്നത് വ്യക്തമല്ല.

ചാക്ക ഐ.റ്റി.ഐയിലെ ക്ലർക്ക് ആയ റഹിമും ഭാര്യ നാസിലയുമായി കുടുംബ വീട്ടിൽ ആയിരുന്നു ഇവിടെയാണ് ഇപ്പോൾ സംഭവം നടന്നിരിക്കുന്നത്.ഇന്ന് രാവിലെ 7 മണിയോടെ നാസിലയുടെ ഉമ്മ കിടപ്പ് മുറിയിലെ കതക് തുറന്ന് നോക്കിയപ്പോൾ ആണ് നാസില ബീഗത്തെ മരിച്ച നിലയിൽ കണ്ടത്.
തുടർന്ന് നാട്ടുക്കാരെ അറിയിച്ച് ഇവരാണ് പാലോട് പോലീസിനെ അറിയിച്ചുത്
സംഭവ സ്ഥലത്ത് .റൂറൽ എസ്പി ഉൾപ്പടെ സ്ഥലത്ത് എത്തി പരിശോധന നടത്തി.
പാലോട് പോലീസ് അനേഷണം നടക്കുന്നു.
അമിത മദ്യപാനത്തിന് 2 വർഷമായി ചികിത്സയിൽ ആയിരുന്നു റഹിം.ഇതിന്റെ
ഗുളിക കഴിക്കുന്ന ആൾ ആണ് ഇയാളെന്നും
ഇപ്പോൾ കുറച്ചു നാളായി മദ്യപാന ഇല്ല എന്നുമാണ് ബന്ധുകൾപറയുന്നത്.റഹിംനെ കണ്ടെത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂ എന്നു അന്വേഷണ സംഘം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇതാണ് ദൈവത്തിന്റെ കയ്യൊപ്പ് ദൂതരായി പൊലീസുകാർ യുവാവിന് രക്ഷകരായി.
Next post വെട്ടുകാട് തിരുനാള്‍; കാട്ടാക്കടയിൽ ഉൾപ്പടെ നാളെ പ്രാദേശിക അവധി