ആളില്ലാത്ത വീട് കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണം പണം എന്നിവ കവർന്നു
രാത്രി ആളില്ലാതിരുന്ന വീട്ടിൽ കവർച്ച . രണ്ടര പവന്റെ ആഭരണങ്ങളും 15000 രൂപയും കവർന്നതായി ആണ് പരാതി. മലയിൻകീഴ് മഞ്ചാടി ഗീതാഞ്ജലിയിൽ കെ.മുകേഷിന്റെ ( 33) വീട്ടിലാണ് ശനിയാഴ്ച രാത്രിയോടെ കവർച്ച നടന്നത്. മുകേഷും കുടുംബവും സമീപത്തെ ബന്ധുവീട്ടിലയിരുന്നു ശനിയാഴ്ച . ശേഷം ഞായറാഴ്ച രാവിലെ തിരികെ എത്തിയപ്പോഴാണ് ഇരുനില വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിൽ ശ്രദ്ധയിൽപ്പെട്ടത് .അകത്തു കടന്നു നടത്തിയ അന്വേഷണത്തിൽ കിടപ്പുമുറിയിലെ അലമാരയുടെ പൂട്ടും തകർത്തിട്ടുള്ളതായി കണ്ടെത്തി . ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ കമ്മലും വളയും മോതിരവും പണവും ആണ് നഷ്ടമായിട്ടുള്ളത്. മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ തെളിവെടുത്തു.
More Stories
പ്രണയത്തെ എതിര്‍ത്ത് വീട്ടുകാര്‍; പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയില്‍ 20 കാരിയെ അവളുടെ അച്ഛനും ബന്ധുവും ചേര്‍ന്ന് വെടിവച്ചു കൊന്നു. സംഭവത്തിന് ശേഷം പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ജനുവരി 14 ചൊവ്വാഴ്ച ഗ്വാളിയോറിലെ...
യുവതി ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു; കാരണം അജ്ഞാതം
ലക്നൗ: യുവതി ഓട്ടോ ഡ്രൈവവറുടെ മുഖത്തടിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപുറിലാണ് സംഭവം. എന്നാല്‍ അടിച്ചതെന്തിനാണെന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളാണ് ഉയരുന്നത്. യാത്രക്കൂലി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി തന്നെ അടിച്ചതെന്ന്...
നഗ്ന വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവം : മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ 5 പേർ പിടിയിൽ
ലൈംഗിക തൊഴിലാളിയാണെന്ന് പറഞ്ഞ് കബളിപ്പിച്ച് യുവാവിനെ ഹണിട്രാപ്പിലാക്കിയ സംഘം അറസ്റ്റിൽ. ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരാണ് പിടിയിലായത്. നഗ്ന വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി ...
ആംആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു
ആംആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ലുധിയാന എംഎല്‍എ ഗുര്‍പ്രീത് ഗോഗിയാണ് മരിച്ചത്. എംഎല്‍എയെ വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല....
16കാരനെ പീഢിപ്പിച്ച് പത്തൊൻപതുകാരി; പല സ്ഥലങ്ങളിലെത്തിച്ച് പീഡനം, സംഭവം കൊല്ലത്ത്
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 19കാരി അറസ്റ്റിൽ. കൊല്ലം ചവറ ശങ്കരമംഗലത്ത് കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടിയെയാണ് വളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ...
പോത്തന്‍കോട് വയോധികയുടെ കൊലപാതകം; ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
തിരുവനന്തപുരം പോത്തന്‍കോട് തങ്കമണി കൊലക്കേസില്‍ വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 65 കാരിയായ തങ്കമണിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍...