December 9, 2024

വീടിനു നേരെ പടക്കം എറിഞ്ഞു അക്രമം സംഭവം വഴിയിൽ തടഞ്ഞു നിറുത്തി അക്രമിച്ചതിന്റെ വൈരാഗ്യം എന്ന് സൂചന

Share Now

വിളപ്പിൽശാല : വിളപ്പിൽശാലയിൽ പേയാട് സിപിഐ എം ഏരിയ കമ്മിറ്റി അംഗമായ വിട്ടിയം ഫാത്തിമ്മ മൻസിലിൽ അസീസിന്റെ വീടിനു നേരെ ആണ് ആക്രമണം ഉണ്ടായതു.തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ ആണ് സംഭവം. അസീസിന്റെ ഭാര്യ ഷംസാദ് ,ഇളയ മകൻ എന്നിവർ മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ദേശാഭിമാനി പത്രത്തിന്റെ വരി അടയ്ക്കുന്നതിന് തിരുവനന്തപുരം ഓഫിസിൽ പോയിരിക്കുകയായിരുന്നു മുൻ പഞ്ചായത്ത് അംഗം കൂടിയായ അസീസ് .ഈ സമയമാണ് ഒരു സംഘം ആദ്യം പടക്കം എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു വീടിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും, ശേഷം കതക് ചവിട്ടി തുറന്നു അകത്തു കയറി ടിവി, വാഷ് ബേസിൻ ഉൾപ്പടെ ഗൃഹോപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തത്. അഞ്ചുപേരുൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയത് എന്ന് വീട്ടമ്മ പറഞ്ഞു.ഇവരിൽ മൂന്നുപേരെ കണ്ടാൽ അറിയുന്നവർ എന്നും ഇവർ പറഞ്ഞു.സംഘത്തിൽപ്പെട്ടവർ മാരകായുധങ്ങൾ വച്ച് ഇവരെ ആക്രമിക്കാൻ ശ്രമിച്ചു എങ്കിലും അകത്തെ മുറിയിൽ കയറി കതകടച്ചതിനാൽ രക്ഷപെടുകയായിരുന്നു എന്ന് ഷംസാദ് പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ വിളപ്പിൽശാല പോലീസ് വീട്ടുകാരിൽ നിന്നും മൊഴി രേഖപ്പെടുത്തി പരിശോധന നടത്തി.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. പേയാട് പള്ളിമുക്കിൽ വച്ച് അസീസിന്റെ മകൻ അസീമും മറ്റൊരു യുവാവും തമ്മിൽ ദിവസങ്ങൾക്ക് മുൻപ് അടിപിടിയുണ്ടായി.ഇതിന്റെ വൈരാഗ്യത്തിൽ യുവാവും സംഘവും എത്തിയാണ് ആക്രമണം നടത്തിയത് എന്നാണു പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കണ്ടെയ്ൻമെന്റ്/മൈക്രോ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചു
Next post 27 ട്രെയിനുകളിൽ ജനറൽ കോച്ചുകൾ അനുവദിച്ചു