December 9, 2024

നിരവധി ക്രിമിനൽ കേസിലെ പ്രതി കഞ്ചാവും വടിവാളും എയർ ഗണ്ണുമായി പിടിയിൽ

Share Now


മാറനല്ലൂർ: വിൽപ്പനക്കായി കഞ്ചാവുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തയാളെ പൊലീസ്  പിടിയിലായി.  വണ്ടന്നൂർ   ഏറേ കീളിയോട് പുണർതത്തിൽ വിജിൻ കുമാറിനെയാണ്  (25) വണ്ടന്നൂരിൽ വച്ച്  പരിശോധനയ്ക്കിടെ  പൊലീസ്   കസ്റ്റഡിയിലെടുത്തത് .ബുധനാഴ്ച  ഉച്ചയോടുകൂടി ആണ് സംഭവം  . ഇയ്യാളുടെ വാഹനത്തിൽ നിന്ന് 1200 ഗ്രാം കഞ്ചാവും വടിവാളും എയർ ഗണ്ണും പൊലീസ്  പിടിച്ചെടുത്തു.എയർ ഗൺ ആയതിനാൽ ഇത് കേസിൽ പെടുത്തിയിട്ടില്ല.മുൻപും കഞ്ചാവ് കടത്ത് കേസിൽ അറസ്റ്റിലായിട്ടുള്ള  ഇയാൾ  ബോംബേറ് കേസിലും, നിരവധി മോഷണ,   കേസ്സുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.   ഇയ്യാൾക്കെതിരെ ജില്ലയിലെ വിവിധ പസ്റെഷനുകളിൽ  കേസ്സുകളുണ്ടെന്നും  പൊലീസ്  പറഞ്ഞു. ഡി വൈ എസ് പി യുടെ സ്പെഷ്യൽ സ്ക്വാഡും  , മാറനല്ലൂർ സി ഐ തൻസീം  അബ്ദുൽ സമദ്, എന്നിവരുൾപ്പെട്ട  സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post യുവാവിന്റെ ആത്മഹത്യയ്ക്കു പ്രേരണ; ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍
Next post സഞ്ചാരികളെ ആകർഷിക്കാൻ നെയ്യാർഡാം ഇക്കോ ടൂറിസം