നിരവധികേസിലെ പ്രതി മരപ്പട്ടിയെ കറിവച്ചു തിന്നതിനു പിടിയിലായി.
പരുത്തിപ്പള്ളി:നിരവധി കേസിലെ പ്രതിയെ മരപ്പട്ടിയെ പിടികൂടി കറിവച്ചു തിന്നതിനു വനം വകുപ്പിന്റെ പിടിയിലായി.വെള്ളിയാഴ്ച വൈകുന്നേരത്തോടെ മലയിൻകീഴ് മലയം മണലുവിള ചിറയിൽ വീട്ടിൽ അമ്പിളി 50 ആണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പിടിയിലായത്.സംഘം ഇയാളുടെ വീട്ടിൽ എത്തുമ്പോൾ ഇറച്ചി ഭക്ഷിക്കുകയായിരുന്നു.ഈ സമയം ഓടി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും വനപാലകരുടെ കെണിയിൽ ഇയാൾ പെടുകയായിരുന്നു. ചിക്കൻ എന്നും ബീഫെന്നും മാറി മാറി പറഞ്ഞ പ്രതി ഒടുവിൽ മരപ്പട്ടിയെ കെണിയിൽപ്പെടുത്തി കൊന്നു കറിവച്ചതാണ് എന്ന് സമ്മതിച്ചു. അടുക്കളയിൽ നിന്നും പാചകം ചെയ്ത ഇറച്ചിക്കറിയും കൊന്നു കഷണങ്ങളാക്കിയ ശേഷം ഉപേക്ഷിക്കാനായി സൂക്ഷിച്ചിരുന്ന അവശിഷ്ടങ്ങളും വനപാലകർ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.
മരപട്ടിയെ ഇയാൾ കൂടിന്റെ വാതിലുകൾക്കിടയിൽ വച്ചാണ് കൊന്നത് ശേഷം ഇതിനെ കഷ്ണങ്ങളാക്കി കറി യാക്കുകയായിരുന്നു.ദേഹരക്ഷക്കായി മരപ്പട്ടിയെ മുൻകാലങ്ങളിൽ ആളുകൾ പിടികൂടി മരുന്നിനു ഉപയോഗിച്ചിരുന്നു.എന്നാൽ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ രണ്ടിൽ പെട്ടതോടെ ആറു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.മരപ്പട്ടിയെ പിടികൂടാനും സൂക്ഷിക്കാനും ഉപയോഗിച്ചിരുന്ന ഇരുമ്പു കൂട് ,കറിവച്ചതും ഭക്ഷണം വിളമ്പിയതുമായ പാത്രങ്ങൾ,വെട്ടിനുറുക്കാൻ ഉപയോഗിച്ച കത്തികൾ , ഇറച്ചി അവശിഷ്ടം എന്നിവയെല്ലാം വനപാലകർ തെളിവായി ശേഖരിച്ചു ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.മുൻപും ഇയാൾ ഇത്തരത്തിൽ മരപ്പെട്ടിയെ വിദഗ്ദ്ധമായി കെണിയൊരുക്കി പിടികൂടി ഭക്ഷണമാക്കിയിട്ടുണ്ട് എന്നത് ഇയാളുടെ രീതികളിൽ നിന്നും മനസിലാകുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. വനം കോടതിയിൽ ഹാജരാക്കകിയ പ്രതിയെ റിമാൻഡ് ചെയ്തു.പരുത്തിപ്പള്ളി ഫോറെസ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുനിൽ വി.ബീറ്റബീറ്റ് ഫോറെസ്റ് ഓഫീസർ രഞ്ജിത്ത്, എന്നിവരുൾപ്പെടെ സംഘമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി പ്രതിയെ അറസ്റ് ചെയ്തത്.