March 27, 2025

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Share Now

കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ.
ആര്യനാട്:ആര്യനാട് എക്സൈസ് നടത്തിയ പരിശോധനയിൽ വാഹനത്തിൽ കഞ്ചാവ് കടത്തിയ യുവാക്കൾ
പിടിയിൽ.വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ആര്യനാട് എക്സൈസ് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ പരിശോധന. പുതുക്കുളങ്ങര ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ KL. 21.S.1498 എന്ന രജിസ്ട്രഷൻ നമ്പരോടു കൂടിയ ബൈക്കിൽ 1.050kg കഞ്ചാവ് കടത്തികൊണ്ട് വരികയായിരുന്നു അനന്ദു, കൃഷ്ണചന്ദ്രൻ എന്നിവർ. പുതുകുളങ്ങര പള്ളിക്ക് സമീപം ട്രാൻസ്‌ഫോമറിന് അടുത്തു വച്ചാണ് പ്രതികളെ പിടികൂടിയത്.ഷോൾഡർ ബാഗിൽ ഒളിപ്പിച്ചാണ് കഞ്ചാവ് പാക്കറ്റ് കടത്തിയത്.

rajastalkies

എൻ ഡി പി എസ് നിയമപ്രകാരം വെള്ളനാട് പുതുകുളങ്ങര വില്ലിപ്പാറ വീട്ടിൽ അനന്ദു 25(ബാലു) ഒന്നാം പ്രതിയായും പുതുകുളങ്ങര, തെരുവിൽ കിഴക്കേ പ്ലാവിള വീട്ടിൽ കൃഷ്ണ ചന്ദ്രനെ 25 (ശ്രീകുട്ടൻ)രണ്ടാം പ്രതിയായും കേസ് രജിസ്റ്റർ ചെയ്തു.

എക്സൈസ് ഇൻസ്‌പെക്ടർ ആദർശ് .എസ് .ബി. പ്രിവൻ്റീവ് ഓഫിസർ ശിശുപാലൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വിജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സൂരജ്, ഷിൻരാജ്, എ.ശ്രീകുമാർ ,ബ്ലസൻ.എസ്. സത്യൻ, അനിൽകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി ശിവരാജ് എന്നിവരാണ് പരിശോധന നടത്തിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടുപന്നിയുടെ ആക്രമണം. ആയിരത്തോളം മുട്ട കോഴികൾ ചത്തു.
Next post ഒന്നാം റാങ്ക് നേട്ടത്തിന് പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹാദരം