ഡോൾഫിനെ കരക്കെത്തിച്ചു മുറിച്ചു
വനവകുപ്പ് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഷെഡ്യൂൾ ഒന്നിൽ പെട്ട ഡോൾഫിൻ പിടികൂടി മുറിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. പൂന്തുറ കടപ്പുറത്ത് രാവിലെ 7 30 ഓടെയാണ് ഡോൾഫിനെ എത്തിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ബോട്ട് ഉടമ വള്ളയ്ക്കടവ് ചേരിയമുട്ടം ബനാൻസ് 42 നേയും,അംബിയം, കന്യാകുമാരി, നമ്പർ 4/132 വീട്ടിൽ ഡോണി നോബൽ 30 എന്നിവരെയാണ് പിടികൂടിയത്.കണ്ട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് എത്തി പരിശോധന നടത്തുകയും പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.വലയിൽ കുടിങ്ങിയ ഡോഫിനെ കരക്കു ഉപേക്ഷിച്ചു.ഇതിനിടെ ഡോഫിനെ കഷ്ണങ്ങൾ ആക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു എത്തിയെങ്കിലും ആളെ കിട്ടിയില്ല.അന്വേഷണത്തിൽ രാവിലെ മീൻപിടിക്കാൻ പോയിരുന്ന ബനാൻസ്, ഡോണി എന്നിവർ വലയിൽ കുടുങ്ങിയ ചത്ത ഡോൾഫിനെ കരയിൽ ഉപേക്ഷിച്ചതാണ് എന്നു കണ്ടെത്തുകയും ഇവരെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.കരയിൽ എത്തിച്ച ഡോൾഫിനെ ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടായിരുന്നു.പരുത്തി പള്ളി ആർ ഒ നിർദേശാനുസരണം വനം വകുപ്പ് ഉദ്യോഗസ്ഥരായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഗംഗാധരൻ കാണി,ബീറ്റ് ഫോറസ്റ്റ് ഓഫീസർ രോഷ്നി ജി.എസ്, വാച്ചർമാരായ ശരത്, രാഹുൽ, നിഷാദ് എന്നിവരുടെ നേതൃത്വത്തിൽ പൂന്തുറയിൽ എത്തി പരിശോധന നടത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തു നടപടികൾക്ക് ശേഷം വനം വകുപ്പ് വെറ്റിനറി ഡോക്ടർ ഷിജുവിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം സംസ്‌ക്കരിച്ചു.കൂടുതൽ പരിശോധനക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട് എന്നും പ്രതികളെ വനം കോടതിയിൽ ഹാജരാക്കുമെന്നും ആർ ഒ ഷാജി ജോസ് പറഞ്ഞു.