January 13, 2025

പശുക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസില്‍ ഒരുപ്രതി കൂടി ചെയ്തു

Share Now

മലയിന്‍കീഴ്: വിളവൂര്‍ക്കലില്‍ ഫാമില്‍ അതിക്രമിച്ചുകയറി പശുക്കളെ വെട്ടിയും അടിച്ചും പരിക്കേല്‍പ്പിച്ച കേസില്‍ ഒരാളെ കൂടി മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റശേഖരമംഗലം വാഴിച്ചല്‍ പേരേക്കോണം വിയ്യാക്കോണം കോളനി ബിന്ദുഭവനില്‍ കെ.അഗ്നീഷ്(24)നെയാണ് മലയിന്‍കീഴ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്  സൈജു, സബ് ഇൻസ്‌പെക്ടർ  രാജേഷ്.ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ്  പ്രതിയെ അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ  ജൂണില്‍ വിളവൂര്‍ക്കല്‍ ഈഴ്‌ക്കോട് പാവച്ചക്കുഴി രാജേഷ്ഭവനില്‍ ആര്‍.രാജേഷിന്റെ  അഞ്ചു പശുക്കളെയും കന്നുകുട്ടികളെയുമാണ് രാത്രി പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഫാമിനു സമീപമിരുന്ന് മദ്യപിക്കുന്നതു ചോദ്യം ചെയ്തതാണ് അക്രമത്തിനു കാരണമായത്. കേസ്സില്‍ രണ്ടുപേരെ പോലീസ് നേരത്തെ അറസ്റ്റു  ചെയ്തിരുന്നു. പുതുവീട്ടുമേലെ സ്വദേശി അനിരുദ്ധ്(21), തിരുമല സ്വദേശി ശബരി.ജി.നായര്‍(25)എന്നിവരെയാണ് കേസില്‍ മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജനതാ ഗ്രന്ഥശാലയിൽ സ്വാതന്ത്ര്യ ദിനാഘോഷം.
Next post വീട് ആക്രമിച്ച കേസിൽ പ്രധാന പ്രതി പിടിയിലായി