March 27, 2025

വീട്ടിൽ അതിക്രമിച്ചു കയറി കുത്തി പരിക്കേൽപ്പിച്ചതായി പരാതി

Share Now


മലയിൻകീഴ് ∙ വീട്ടിൽ അതിക്രമിച്ചു കയറിയ രണ്ടുപേർ യുവാവിനെ കുത്തിപ്പരുക്കേൽപിച്ചതായി പരാതി. മലയിൻകീഴ് പാലോട്ടുവിള കുരിയോട് രാജേന്ദ്ര വിലാസത്തിൽ രഞ്ജിത് (28) നെയാണ് അകാരമിച്ചതു.കഴുത്തിൽ ഗുരുതര പരുക്കേറ്റ രഞ്ജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെ ആയുധവുമായി വിളവൂർക്കൽ ആൽത്തറ സ്വദേശികളായ രണ്ടുപേരാണ് രഞ്ജിത്തിനെ ആക്രമിച്ചതെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. സംഘർഷത്തിനിടെ പരുക്കേറ്റ സംഘട്ടിത്തിലൊരാളെ കാട്ടാക്കട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്.സംഭവത്തിനു ശേഷം ഒളിവിൽ പോയ ഒരാൾ നിരവധികേസുകളിലെ പ്രതിയാണെന്നും, മുൻവൈരാഗ്യമാണു ആക്രമണത്തിന് പിന്നിലെന്നും മലയിൻകീഴ് ഇൻസ്പെക്ടർ എ.വി.സൈജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്‌കൂട്ടറിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിലായി
Next post കഞ്ചാവ് ചെടി നട്ടുവളർത്തിയ നിരവധി കേസിലെ പ്രതി പിടിയിൽ