വൃദ്ധന് കെ എസ് ആർ ടി സി ബസിനുള്ളിൽ കണ്ടക്റ്ററുടെ മർദ്ദനം എന്നുപരാതി
വിളപ്പിൽശാല :
വൃദ്ധന് കെ എസ് ആർ ടി സി ബസിനുള്ളിൽ കണ്ടക്റ്ററുടെ മർദ്ദനം എന്നുപരാതി.ബുധനാഴ്ച രാവിലെ ഏഴുമണിയോടെ തിരുവനന്തപുരത്തേക്ക് പോകാനായി വെള്ളനാട് നിന്നും എത്തിയ ആർ എ സി 703 നമ്പർ ബസിൽ ഉറിയക്കോട്, അരിശുംമൂട്ടിൽ നിന്നും കയറിയ ഉറിയക്കോട്,പൊന്നെടുത്തകുഴി, കോളൂർ മേലെ പുത്തൻ വീട്ടിൽ ജ്ഞാനദാസ് 78 നാണു ഇതേ ബസിലെ കണ്ടക്റ്റർ മണികണ്ഠൻ മാറിനിക്കടാ എന്ന് ആക്രോശിച്ചു കൊണ്ട് റാക്ക് ഉപയോഗിച്ച് വയറ്റിൽ ഇടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തതെന്ന് വിളപ്പിൽശാല പോലീസിൽ ജ്ഞാനദാസ് നൽകിയ പരാതിയിൽ പറയുന്നു.സംഭവത്തെ കുറിച്ച് ജ്ഞാനദാസ് പറഞ്ഞത് ഇങ്ങനെയാണ്. ഒരു കണ്ണിനു കാഴ്ചയില്ലാത്ത താൻ അംഗപരിമിതർ അല്ലെങ്കിൽ അന്ധർ ഇരിക്കുന്ന ഇരിപ്പിടത്തിലാണ് സാധാരണ യാത്ര ചെയ്യുമ്പോൾ ഇരിയ്ക്കുന്നതു.പതിവ് പോലെ ഈ ബസിലും ഇരിപ്പിടത്തിനു സമീപത്തായി ആ ഇരിപ്പിടത്തിലെ യാത്രക്കാരൻ ഇറങ്ങുമ്പോൾ അവിടെ ഇരിക്കാനായി അതിനു സമീപത്തായി നിന്നു.കൊല്ല കോണം ഭാഗത്തു ആ യാത്രക്കാരൻ ഇറങ്ങുമെന്ന് പറഞ്ഞരുന്നു അതിനാലാണ് സമീപത്തെ കമ്പിയിൽ പിടിച്ചുകൊണ്ടു നിന്നതു.ഈ സമയമാണ് അങ്ങോട്ടുമാറി നിക്കടോ എന്ന് പറഞ്ഞു എത്തിയത്.ഇരിപ്പിടത്തിൽ ഇരിക്കാനാണ് സുഖമില്ല എന്ന് പറഞ്ഞ ഉടനെ റാക്ക് വച്ച് വയറ്റിൽ ഇടിച്ചു അങ്ങോട്ട് മാറി നിക്കടാ എന്ന് ഇയാൾ ആക്രോശിച്ചു.ശേഷം പിടിച്ചു തള്ളുകയും താൻ വീഴുകയും ചെയ്തു. യാത്രക്കാർ ബഹളം വച്ചിട്ടും ഇയാൾക്ക് അലിവുണ്ടായില്ല.മുളയറ ഊറ്റുകുഴി ഭാഗത്തു എത്തിയപ്പോഴാണ് സംഭവം ഉണ്ടായതു.തുടർന്നു വിളപ്പിൽശാലയിൽ എത്തിയപ്പോൾ നാട്ടുകാർ ഇടപെട്ടു സ്റ്റേഷനിൽ എത്തിക്കുകയും ഇതിനിടെ മകളെ ഉൾപ്പടെ അറിയിച്ചു അവരും സ്റ്റേഷനിൽ എത്തി.വിളപ്പിൽശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സയും നൽകി.മുൻ പാഞ്ചായത് അംഗവും സാമൂഹ്യ പ്രവർത്തകയുമായ ശൈലജ ദാസിന്റെ പിതാവ് ആണ് ജ്ഞാനദാസ്. വിളപ്പിൽശാല പോലീസ് പരാതി സ്വീകരിച്ചു കേസെടുത്തു.കെ എസ് ആർടിസി ട്രാൻസ്‌പോർട്ട് ഭവനിലും പരാതിനല്കിയതായി ജ്ഞാനദാസ് പറഞ്ഞു.