സാമ്പത്തിക തിരിമറി സഹകരണ ബാങ്ക് മാനേജരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു.
ബ്രാഞ്ച് മാനേജരുടെ വീട്ടിൽ പരിശോധന
ആര്യനാട്. ആര്യനാട് സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പിൽ ബാങ്ക് മാനേജർ ബിജുകുമാർ എസ്സിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു.ബിജു കുമാറിന്റെ വീട്ടിൽ പരിശോധന നടത്തിയ സംഘം വിലപ്പെട്ട രേഖകൾ പിടിച്ചെടുത്തതായി ആണ് വിവരം.സ്ഥിര നിക്ഷേപകരുടെ വ്യാജ രേഖ ഉണ്ടാക്കി 5.93 രൂപ തട്ടിയെടുത്തു എന്ന കേസിലാണ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ആര്യനാട് സഹകരണ ബാങ്കിൽ മുൻ ഭരണ സമിതി അംഗമായ ശശിധരന് മൂന്നു ലക്ഷത്തോളം രൂപ വായ്പ എടുത്തതായി നോട്ടീസ് ലഭിച്ചതോടെയാണ് സംഭവങ്ങൾ പുറത്തറിയുന്നത്. ഇരുനൂറോളം പേരുടെ സ്ഥിര നിക്ഷേപ രേഖകൾ വായ്പ എടുത്തതായി ചമച്ച് പണം തട്ടി എന്നു സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.മോർണിംഗ് സായാഹ്ന ശാഖയിലെ മാനേജർ, ജൂനിയർ ക്ലർക്ക് എന്നിവരാണ് തിരിമറി നടത്തി ആറു കോടിയിലധികം തട്ടിച്ചത് എന്നു കണ്ടെത്തി.ഇതേ തുടർന്ന് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഇന്റർണൽ ഓഡിറ്റർ എന്നിവർ ഉൾപ്പെട്ട പാർട്ടി അനുഭവികളായ അഞ്ചു പേരെ നേരത്തെ സസ്പെൻഡ് ചെയ്യുകയും ഭരണ സമിതിയെ പിരിച്ചു വിടുകയും ചെയ്തിരുന്നു. വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് അന്വേഷണ സംഘം പറയുന്നത്.
More Stories
നഗ്ന വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവം : മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ 5 പേർ പിടിയിൽ
ലൈംഗിക തൊഴിലാളിയാണെന്ന് പറഞ്ഞ് കബളിപ്പിച്ച് യുവാവിനെ ഹണിട്രാപ്പിലാക്കിയ സംഘം അറസ്റ്റിൽ. ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരാണ് പിടിയിലായത്. നഗ്ന വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി ...
ആംആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു
ആംആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ലുധിയാന എംഎല്‍എ ഗുര്‍പ്രീത് ഗോഗിയാണ് മരിച്ചത്. എംഎല്‍എയെ വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല....
16കാരനെ പീഢിപ്പിച്ച് പത്തൊൻപതുകാരി; പല സ്ഥലങ്ങളിലെത്തിച്ച് പീഡനം, സംഭവം കൊല്ലത്ത്
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 19കാരി അറസ്റ്റിൽ. കൊല്ലം ചവറ ശങ്കരമംഗലത്ത് കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടിയെയാണ് വളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ...
പോത്തന്‍കോട് വയോധികയുടെ കൊലപാതകം; ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
തിരുവനന്തപുരം പോത്തന്‍കോട് തങ്കമണി കൊലക്കേസില്‍ വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 65 കാരിയായ തങ്കമണിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍...
കുറുവ സംഘത്തിന് പിന്നാലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരും കേരളത്തില്‍; പിടിയിലായത് കാടിനുള്ളില്‍ ഒളിച്ച രണ്ട് മോഷ്ടാക്കള്‍
കുറുവ സംഘത്തിന് പിന്നാലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരെ പിടികൂടി പൊലീസ്. ശബരിമല സന്നിധാനത്ത് നിന്നാണ് പൊലീസ് തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള രണ്ടുപേരെ മോഷണ ശ്രമത്തിനിടെ പിടികൂടിയത്. തിരുട്ട്...
കുണ്ടന്നൂരിൽ നിന്നും കുറുവാ സംഘത്തെ ഒഴിപ്പിക്കുന്നു; നടപടി ആരോഗ്യവിഭാഗത്തിൻ്റേത്
കൊച്ചിയിലെ കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുറുവാ സംഘത്തെ ഒഴിപ്പിക്കുന്നു. മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കൽ നടപടിയുണ്ടാവുക. വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങും. കുറുവ...