January 16, 2025

ഡി വൈ എഫ് ഐ.പ്രവർത്തകനു നേരെ ബോംബേറ്.കഞ്ചാവ് മാഫിയ സംഘം എന്നു നിഗമനം.

Share Now

മാറനല്ലൂർ:തിരുവനന്തപുരം മാറനല്ലൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ബോബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമം. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ബൈക്കിലെത്തിയ 2 പേര് വീടിന് മുന്നില്‍ ബൈക്കിലിരുന്ന് മൊബൈല്‍ കാണുകയായിരുന്ന റസല്‍പുരം തേവരക്കോട് പ്രവീണ്‍ ഭവനില്‍ പ്രബിന് നേരെ ആക്രമണം നടത്തിയത്. നാടൻ ബോബ് ആണ് എറിഞ്ഞത്.ഇത്‌ പൊട്ടാത്തതിനാല്‍ വലിയ അപകടം ഒഴിവായി. വിദേശത്ത് സ്വകാര്യ കമ്പനിയുടെ കപ്പലില്‍ കുക്കായി ജോലി നോക്കുന്ന പ്രബിൻ കോവിഡായതിനാല്‍ കഴിഞ്ഞ 4 മാസമായി നാട്ടിലുണ്ടായിരുന്നു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നു.രണ്ട് ദിവസം മുമ്പ് പ്രവീണ്‍ പ്രദേശത്തെ കഞ്ചാവ്
മാഫിയയുമായി ബന്ധപ്പെട്ട ചില യുവാക്കളുമായി തര്‍ക്കം നടന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ബോബേറില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കാട്ടാക്കട ഡിവൈഎസ്പി ബി പ്രശാന്തന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി . ബോബ് സ്ക്വാഡ് എത്തിയാണ് നാടന്‍ ബോബ് നിർവീര്യമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post നെടുമങ്ങാട് ഇനി സമ്പൂർണ ഡിജിറ്റലൈസേഷൻ മണ്ഡലം
Next post ആഗസ്റ്റ് ഒന്ന് മുതൽ ടൂറിസ്റ്റ് വിസക്കാർക്ക് സഊദിയിലേക്ക് പ്രവേശനം