January 13, 2025

ഓട്ടോയും സ്‌കൂട്ടറും അഗ്നിക്കിരയായി .പ്രദേശത്തു മുൻപും ഇത്തരം സംഭവങ്ങൾ

Share Now

വിളപ്പിൽശാല : വീടിനു സമീപം നിറുത്തിയിട്ടിരുന്ന സ്കൂട്ടറും ഓട്ടോറിക്ഷയും അഗ്നിക്കിരയാക്കിയതായി പരാതി. വിളപ്പിൽശാല നൂലിയോട് വിനോദ് ഭവനിൽ വിനോദിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് അഗ്നിക്കിരയായത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.ഈ സമയം വിനോദിന്റെ മാതാപിതാക്കളായ ശേഖരനും ഭാര്യ തങ്കമണിയും മാത്രമാണ് ഉണ്ടായിരുന്നത്.രാത്രി പരാതി തീ ആളിപ്പടരുന്നതു കണ്ടു പേടിച്ചു വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് വാഹനങ്ങൾ കത്തുന്നത് കണ്ടത് ഉടനെ സമീപ വീട്ടുകാരെയും വിളിച്ചുണർത്തി വെള്ളം ഒഴിച്ച് രക്ഷാപ്രവർത്തനം നടത്തി എങ്കിലും വാഹനങ്ങൾ നശിച്ചു. വിനോദിന്റെ ഉടമസ്ഥതയിലുളള സ്കൂട്ടർ പൂർണമായും നശിച്ചു. ഇയാളുടെ അടുത്ത ബന്ധുവും സമീപ വീടായ പ്രിയാഭവനിലെ തുളസീധരന്റെ ഓട്ടോയുമാണ് കത്തിയമർന്നത് . മുൻവൈരാഗ്യമാണു പിന്നിലെന്ന് സൂചന. കഴിഞ്ഞ ഫെബ്രുവരി 26ന് നൂലിയോട് ചേമ്പുപറമ്പിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന 3 ബൈക്കുകൾ സാമൂഹികവിരുദ്ധർ കത്തിച്ചിരുന്നു. അതിനും മുൻപും പ്രദേശത്തി ചില വാഹനങ്ങൾ അഗ്നിക്കിരയായിരുന്നു.
വിളപ്പിൽശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍
Next post കരുതല്‍ ഡോസ് വാക്‌സിനേഷന്‍ നാളെ മുതല്‍