
കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീടിനുനേരെ ആക്രമണം:ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു.സ്ഥലത്ത് ചോരപ്പാടുകള്‍
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഉള്ളൂരിലെ വീടിനു നേർക്ക് ആക്രമണം.വി. മുരളീധരൻ തിരുവനന്തപുരത്ത് എത്തുമ്പോൾ താമസിക്കുന്ന വീടാണ് ഇത്. ഇതിന് പിന്നിലാണ് മന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. സംഭവം നടന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അദ്ദേഹം
ഇപ്പോൾ ഡൽഹിയിലാണുള്ളത്.

വീടിന്റെ ജനൽച്ചില്ലുകൾ തകർത്തു. വീടിൻ്റെ കാർ പോർച്ചിൽ ചോരപ്പാടുകളുമുണ്ട്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ഇവിടം വൃത്തിയാക്കാൻ എത്തിയ സ്ത്രീയാണ് ചോരപ്പാടുകളും ജനൽച്ചില്ലുകൾ തകർന്ന നിലയിലും കണ്ടെത്തിയത്. വീടിന്റെ ടെറസിലേക്കുള്ള പടികളിലും ചോരപ്പാടുകളുണ്ട്.

ഇതൊരു മോഷണ ശ്രമമായി തങ്ങൾക്കോ പോലീസിനോ തോന്നുന്നില്ലെന്നും ആക്രമണ ഉദ്ദേശം എന്നുമാണ് കേന്ദ്രമന്ത്രിയുടെ സഹായിയുടെ പ്രതികരണം.വീടിൻ്റെ പല ഭാഗത്തും ചോരപ്പാടുകൾ ഉണ്ടെങ്കിലും വാതിൽ തള്ളിത്തുറക്കാനോ ജനൽ കുത്തിത്തുറക്കാനോ ഒന്നും ശ്രമിച്ചിട്ടില്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ.

അതെ സമയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഈ വീട്ടിൽ സി.സി.ടി.വിയില്ല. സമീപ വീട്ടിലെ സി.സി.ടി.വിയിൽനിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് പരിശോധന നടന്നു വരുന്നു
More Stories
‘ഷെയർ ഇട്ട് വാങ്ങിയ മദ്യം ഒഴിച്ചപ്പോൾ അളവിൽ കുറവ്, തർക്കത്തിനിടയിൽ പിടിച്ചു തള്ളി’; ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം
തൃശ്ശൂരിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ മദ്യത്തിന്റെ ബില്ലാണ് കേസിന് തുമ്പായത്. ഷെയർ ഇട്ട് വാങ്ങിയ മദ്യം...
ഐസിയു പീഡന കേസ്: അതിജീവിതയെ വൈദ്യ പരിശോധന നടത്തിയത് പരിചയസമ്പന്നയല്ലാത്ത ഡോക്ടര്‍
ഐസിയു പീഡന കേസില്‍ അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗൗരവമുള്ള കേസായിട്ടും പരിചയസമ്പന്നയല്ലാത്ത...
വിഴിഞ്ഞത്ത് അച്ഛന്റെ ക്രൂരത; വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി
തിരുവനന്തപുരം വിഴിഞ്ഞം വവ്വാമൂലയിൽ വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി ഭർത്താവ്. 29 വയസുകാരിയെയും 5 വയസ്സുള്ള ഇരട്ട കുട്ടികളോടുമാണ് ക്രൂരത. ഇന്നലെ ഉച്ചമുതൽ...
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത; 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ഷരീഫുൾ ഇസ്ലാമിന്റേതില്ല
മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ദുരൂഹത. 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ആളുടേതില്ല. ഇത് പൊലീസിനെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. നടന്റെ വീട്ടിൽ...
‘ഇരുനില വീടിന് മുകളിൽ നിന്നും വലിച്ചെറിഞ്ഞു’; 9 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ
ഉത്തർപ്രദേശിലെ കൃഷ്ണ നഗറിൽ 9 മാസം പ്രായമായ കുഞ്ഞിനെ എറിഞ്ഞു കൊന്ന് അമ്മ. ഇരുനില വീടിന് മുകളിൽ നിന്നാണ് കുഞ്ഞിനെ എറിഞ്ഞത്. പിന്നാലെ കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ...
പ്രണയത്തെ എതിര്‍ത്ത് വീട്ടുകാര്‍; പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയില്‍ 20 കാരിയെ അവളുടെ അച്ഛനും ബന്ധുവും ചേര്‍ന്ന് വെടിവച്ചു കൊന്നു. സംഭവത്തിന് ശേഷം പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ജനുവരി 14 ചൊവ്വാഴ്ച ഗ്വാളിയോറിലെ...