ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ മറിച്ചിട്ടു. തൂക്കു വിളക്കുകൾ പൊട്ടിച്ചു നിലത്തു കൂട്ടിയിട്ടു. മൂന്ന് സുരക്ഷാ ക്യാമറയും കള്ളൻ കൊണ്ടുപോയി.
ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ മറിച്ചിട്ടു. തൂക്കു വിളക്കുകൾ പൊട്ടിച്ചു നിലത്തു കൂട്ടിയിട്ടു. മൂന്ന് സുരക്ഷാ ക്യാമറയും കള്ളൻ കൊണ്ടുപോയി.
കാട്ടാക്കട:
ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ മറിച്ചിട്ടു. തൂക്കു വിളക്കുകൾ പൊട്ടിച്ചു നിലത്തു കൂട്ടിയിട്ടു. മൂന്ന് സുരക്ഷാ ക്യാമറയും കള്ളൻ കൊണ്ടുപോയി.കാട്ടാക്കട കൊമ്പാടിക്കൽ തമ്പുരാൻ ക്ഷേത്രത്തിൽ ആണ് സംഭവം. ഞായറാഴ്ച രാവിലെ ക്ഷേത്ര പ്രസിഡന്റും വയറിംഗ് ടെക്നിഷ്യനുമായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്ര സുരക്ഷക്കായി സ്ഥാപിച്ചിരുന്ന നാല് ക്യാമറകളിൽ നിന്നാണ് മൂന്നെണ്ണെ മോഷണം പോയതെന്ന് ക്ഷേത്ര പ്രസിഡന്റ് വിശ്വനാഥൻ പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് ഒരു മോഷണശ്രമം നടന്നു എങ്കിലും ഇത്തരത്തിൽ ഒരു സംഭവം ആദ്യമായാണ് എന്നും ഇദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ മാടൻ തമ്പുരാൻ നടയിലും ദേവി നടയിലും ആണ് വിഗ്രഹങ്ങൾ മറിച്ചിട്ടു നിലയിൽ കണ്ടത്. പ്രധാന ശ്രീകോവിലും, ഗണപതി നടയും വാതിലുകൾ തുറന്ന നിലയിലായിരുന്നു.ഇതിന്റെ ഓടാമ്പൽ പൊട്ടിച്ച നിലയിലായിരുന്നു. പണമോ മറ്റു വസ്തുക്കളോ നഷ്ടപ്പെടില്ല.
പ്രദേശത്തു സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും ഇവരുടെ ശല്യവും ഉള്ളതായും പോലീസ് പെട്രോളിംഗിന്റെ കുറവ് ഉള്ളതായും നാട്ടുകാരും പറയുന്നു.മാസങ്ങൾക്ക് മുൻപ് തമ്പുരാൻ ക്ഷേത്രത്തിനു കിലോമീറ്ററുകൾ അടുത്തുള്ള മുത്താരമ്മൻ ക്ഷേത്രത്തിൽ കവർച്ച നടന്നു പണം നഷ്ടപ്പെട്ടിരുന്നു.ഇതിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല എന്ന് മുതാരമ്മൻ ക്ഷേത്ര സെക്രട്ടറിയും പറഞ്ഞു. ക്ഷേത്രഭാരവാഹികൾ കാട്ടാക്കട പൊലീസിൽ പരാതി നൽകി.മോഷണശ്രമാണോ ക്ഷേത്രത്തെ മലിനപ്പെടുത്താൻ സാമൂഹ്യവിരുദ്ധരുടെ ശ്രമമാണോഎന്ന സംശയവുമുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു.കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.