December 13, 2024

കുടിവെള്ള പൈപ്പിനെ അടിച്ചു തകർത്ത് സാമൂഹ്യ വിരുദ്ധർ.

Share Now


കാട്ടാക്കട
കുടിവെള്ളം കിട്ടാക്കനിയായിരുന്ന പ്രദേശത്തു കാത്തിരിപ്പിനൊടുവിൽ ആശ്വാസമായെത്തിയ പൊതു കുടിവെള്ള പൈപ്പിനെ സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു.വിഷു രാത്രിയിലാണ് കോണ്ക്രീറ്റ് കല്ലുപയോഗിച്ചു പൈപ്പിനെ തകർത്തു കുടിവെള്ളം മുട്ടിച്ചത്.വർഷങ്ങളായി പൂവച്ചൽ പഞ്ചായത്തിലെ പാറമുകൾ പ്രദേശത്തു ആളുകൾ തലചുമടായി കിലോമീറ്ററുകൾ താണ്ടിയാണ്  കുടിക്കാനും പാചകത്തിനും കുളിക്കാനുമുൾപ്പടെ ജലം എത്തിച്ചിരുന്നത്.കുഴൽ കിണറിൽ പോലും ജലം ലഭിക്കാതെ വലഞ്ഞ പ്രദേശത്തുകാർക്ക് ഇപ്പോഴത്തെ വാർഡ് അംഗത്തിന്റെ നിരന്തര ശ്രമത്തിലൂടെയാണ് പൊതു പൈപ്പിന് അനുമതി വാങ്ങി മാസങ്ങൾക്ക് മുൻപ് കുടിവെള്ളം എത്തിച്ചത്.ഇതാണ് ഇപ്പോൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. നാട്ടുകാർ പഞ്ചായത്ത് അംഗത്തിനു പരാതി നൽകി.കാട്ടാക്കട പോലീസിലും സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട് ഇവർ പരാതി നൽകാൻ ഒരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ത്രീയുടെ ആറര പവൻ മാലപിടിച്ചുപറിച്ചു
Next post സംസ്ഥാനത്ത് ശക്തിമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദശം