കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ ആക്രമണം
ക്ഷേത്ര ജീവനക്കാരനായ റഷീദിനെ വളഞ്ഞിട്ടു ആക്രമിച്ചു
കോട്ടൂർ:
ആദിവാസികളുടെ ക്ഷേത്രമായ കോട്ടൂർ മുണ്ടണിമാടൻ തമ്പുരാൻ ക്ഷേത്രത്തിൽ സാമൂഹ്യ വിരുദ്ധരായ ഗുണ്ടകൾ അതിക്രമം കാട്ടിയതായി പരാതി.ക്ഷേത്ര വാതിൽ തകർത്തു അകത്തു കടന്ന സംഘം പൊങ്കാല അടുപ്പുകൾ തകർക്കുകയും വിളക്കും പൂജാസാധനകളും വലിച്ചു വാരി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച സംഘം ക്ഷേത്ര ജീവനക്കാരനായ റഷീദിനെ വളഞ്ഞിട്ടു ആക്രമിച്ചു ക്ഷേത്ര ജീവനക്കാരിയായ മാധവി കാണിക്കു നേരെയും ആക്രമണം ഉണ്ടായി .ഇവർ ഇറങ്ങി ഓടിയതിനാൽ പരിക്കേറ്റില്ല.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം. റഷീദുമായുള്ള വിഷയമാണ് ആക്രമണത്തിലേക്ക് കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം.ആര്യനാട് പോലീസിൽ അറിയിച്ചതനുസരിച്ചു സി ഐയുടെ നേത്രുതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.
ക്ഷേത്രആചാരങ്ങൾക്കുവിരുദ്ധമായും ക്ഷേത്ര പൂജക്ക് തടസം സൃഷിടിച്ചു കൊണ്ടാണ് ഒരു സംഘം ക്ഷേത്രത്തിൽ ആക്രമണം നടത്തിയത് എന്ന് ക്ഷേത്ര ട്രസ്റ്റി വിനോദ് പറഞ്ഞു.പൂജക്കായി ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സംഘം അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്.ക്ഷേത്ര വാതിൽ തകർത്തു അകത്തു കടന്ന സംഘം പൊങ്കാല അടുപ്പുകൾ പൊളിച്ചു ആ കല്ലുകൾ എടുത്തെറിഞ്ഞാണ് ആക്രമിച്ചത് എന്ന് ക്ഷേത്ര ജീവനക്കാരി മാതവികാണി പറഞ്ഞു.
ആക്രോശിച്ചു കൊണ്ട് അകത്തേക്ക് വന്ന പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സംഘം ഇത് അവഗണിച്ചു അകത്തേക്ക് കയറി കല്ലെടുത്തു എറിയാൻ തുടങ്ങിയതോടെയാണ് താൻ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടത് എന്നും തുടർന്നു ക്ഷേത്ര ട്രസ്റ്റിയെ വിവരം അറിയിക്കുകയായിരുന്നു എന്നും മാധവി കാണി പറഞ്ഞു.അതെ സമയം അകത്തു കടന്ന സംഘം ജീവനക്കാരനായ റഷീദിനെ ആയ്ദുഥകൾ ഉപയോഗിച്ച് ശരീരത്തിൽ പരിക്കേൽപ്പിക്കുകയും മർദിക്കുകയും ചെയ്തു ഏന് റഷീദ് പറഞ്ഞു.
മത സൗഹാർദ്ദാന്തരീക്ഷത്തിൽ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും നാനാജാതി മതസ്ഥർ എത്തുന്ന ക്ഷേത്രത്തിൽ അതിക്രമിച്ചുകയറുകയും ക്ഷേത്രവസ്തുക്കൾ നശിപ്പിക്കുകയും മത വികാരം വ്രണപ്പെടുത്താനും ശ്രമിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായി നടപടിവേണമെന്നും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ക്ഷേത്ര എക്സിക്യുട്ടീവ് ട്രസ്റ്റി ആർ.വിനോദ് കുമാർ നെയ്യാർഡാം സർക്കിൾ ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.നെയ്യാർ ഡാം ഇൻസ്പെക്ടർ ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.നെയ്യാർഡാം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.