January 15, 2025

കുപ്രസിദ്ധ ഗുണ്ടയായ മെന്റൽ ദീപു മരിച്ചു

Share Now

മദ്യപാനത്തിനിടെ തർക്കം ഗുരുതരമായ പരിക്കേറ്റ കുപ്രസിദ്ധ ഗുണ്ടയായ മെന്റൽ ദീപു മരിച്ചു. ഇന്നു രാവിലെയാണ് ദീപു മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.ദീപുവിനെ ആക്രമിച്ച സംഭവത്തിൽ
അയിരൂപ്പാറ സ്വദേശി കുട്ടൻ, കല്ലിക്കോട് സ്റ്റീഫൻ , ശാസ്തവട്ടം സ്വദേശി പ്രവീൺ, കിളിമാനൂർ സ്വദേശി ലിബിൻ എന്നിവരെ പോത്തൻകോട് പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി കഴക്കൂട്ടം ചന്തവിളയിൽ വച്ചുണ്ടായ തർക്കത്തിനിടെയാണ് മെന്റൽ ദീപുവിന് തലയ്ക്ക് ഗുരുതര പരിക്കേറ്റത്. കല്ലും കുപ്പിയും കൊണ്ടുള്ള അക്രമണമായിരുന്നു.

ഒരു ഗുണ്ടാ നേതാവിന്റെ പാർട്ടിയിൽ ഒരുമിച്ചിരുന്ന് മദ്യപിച്ച ഈ സംഘം ആദ്യം തുണ്ടത്തിൽ വച്ച് തർക്കത്തിലേർപ്പെടുകയും ഇവിടെ വച്ച് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു കഴക്കൂട്ടം പോലീസും കേസെടുത്തിരുന്നു.തുടർന്ന് രാത്രി പതിനൊന്നോടെ ചന്തവിളയിലെത്തി മദ്യപാനം തുടരുന്നതിനിടെയാണ് വീണ്ടും തർക്കത്തിലേർപ്പെടുകയും സംഭവത്തിൽ ദീപുവിന് തലയ്ക്കടിയേൽക്കുകയും ചെയ്തത്.കൊലക്കേസുകൾ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് മെന്റൽ ദീപു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സുവർണ്ണ നേട്ടത്തിന് റസിഡൻസ് അസോസിയേഷന്റെ അനുമോദനം
Next post വാവ സുരേഷിനെ ഡിസ്ചാർജ് ചെയ്തു.