
മാധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകരുടെ അക്രമം
ശ്രീറാം വെങ്കിട്ടരാമന്റെയും വഫാ ഫിറോസിന്റെയും ചിത്രം പകർത്തുന്നതിന്ടെ സംഭവം
തിരുവനന്തപുരം:വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം. മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതികളായ
ശ്രീറാം വെങ്കിട്ടരാമൻ്റെയും വഫ ഫിറോസിൻ്റെയും ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് അക്രമംസിറാജ് ഫോട്ടോഗ്രാഫർ ടി ശിവകുമാറിന് മർദ്ദനമേറ്റു.തിരിച്ചറിയൽ കാർഡും പ്രസ് ഐ ഡി കാർഡും മൊബൈൽ ഫോണും അഭിഭാഷകർ പിടിച്ചുവാങ്ങി.പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കയ്യേറ്റശ്രമം
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് വഫ ഫിറോസും ശ്രീ റാം വെങ്കിട്ടരാമനും ഹാജരാകാനെത്തിയത്.ഇത് പകർത്താവേ ആണ് അഭിഭാഷകർ പ്രകോപിതരായി എത്തുകയും വളഞ്ഞു കൂടി മാധ്യമ പ്രവർത്തകരിൽ നിന്നും ഫോണും ഐഡിയും പിടിച്ചു വാങ്ങി തള്ളുകയായിരുന്നു. വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ വച്ചും മാധ്യമ പ്രവർത്തകരോട് തട്ടി കയറി. മാധ്യമ പ്രവർത്തകർക്ക് എതിരെ പരാതി നല്കാൻ എത്തിയ അഭിഭാഷകരാണ് ഇവിടെ പ്രശ്നം ഉണ്ടാക്കിയത്. മാധ്യമ പ്രവർത്തകരുടെ പരാതിയിൽ പോലീസ് കേസ് എടുത്തു.
More Stories
‘ഷെയർ ഇട്ട് വാങ്ങിയ മദ്യം ഒഴിച്ചപ്പോൾ അളവിൽ കുറവ്, തർക്കത്തിനിടയിൽ പിടിച്ചു തള്ളി’; ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം
തൃശ്ശൂരിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ മദ്യത്തിന്റെ ബില്ലാണ് കേസിന് തുമ്പായത്. ഷെയർ ഇട്ട് വാങ്ങിയ മദ്യം...
ഐസിയു പീഡന കേസ്: അതിജീവിതയെ വൈദ്യ പരിശോധന നടത്തിയത് പരിചയസമ്പന്നയല്ലാത്ത ഡോക്ടര്‍
ഐസിയു പീഡന കേസില്‍ അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗൗരവമുള്ള കേസായിട്ടും പരിചയസമ്പന്നയല്ലാത്ത...
വിഴിഞ്ഞത്ത് അച്ഛന്റെ ക്രൂരത; വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി
തിരുവനന്തപുരം വിഴിഞ്ഞം വവ്വാമൂലയിൽ വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി ഭർത്താവ്. 29 വയസുകാരിയെയും 5 വയസ്സുള്ള ഇരട്ട കുട്ടികളോടുമാണ് ക്രൂരത. ഇന്നലെ ഉച്ചമുതൽ...
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത; 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ഷരീഫുൾ ഇസ്ലാമിന്റേതില്ല
മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ദുരൂഹത. 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ആളുടേതില്ല. ഇത് പൊലീസിനെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. നടന്റെ വീട്ടിൽ...
‘ഇരുനില വീടിന് മുകളിൽ നിന്നും വലിച്ചെറിഞ്ഞു’; 9 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ
ഉത്തർപ്രദേശിലെ കൃഷ്ണ നഗറിൽ 9 മാസം പ്രായമായ കുഞ്ഞിനെ എറിഞ്ഞു കൊന്ന് അമ്മ. ഇരുനില വീടിന് മുകളിൽ നിന്നാണ് കുഞ്ഞിനെ എറിഞ്ഞത്. പിന്നാലെ കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ...
പ്രണയത്തെ എതിര്‍ത്ത് വീട്ടുകാര്‍; പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയില്‍ 20 കാരിയെ അവളുടെ അച്ഛനും ബന്ധുവും ചേര്‍ന്ന് വെടിവച്ചു കൊന്നു. സംഭവത്തിന് ശേഷം പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ജനുവരി 14 ചൊവ്വാഴ്ച ഗ്വാളിയോറിലെ...