
ഇതെങ്ങോട്ടാ എന്റെ പൊന്നേ….! സ്വർണവില 63000 കടന്നു; റെക്കോർഡ്
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി. ഇതോടെ പവന് 63,560 രൂപയും ഗ്രാമിന് 7945 രൂപയുമായി. കഴിഞ്ഞ മാസം 22നാണ് പവന് വില ആദ്യമായി അറുപതിനായിരം കടന്നത്. പിന്നീട് അങ്ങോട്ട് മുന്നേറ്റം തുടരുകയായിരുന്നു. ഈ വർഷം ഇതുവരെ 5000 രൂപയ്ക്കടുത്ത് പവന് വർദ്ധിച്ചിട്ടുണ്ട്.
നിലവിൽ പണിക്കൂലി അടക്കം ഒരു പവൻ സ്വർണം കടയിൽനിന്ന് വാങ്ങണമെങ്കിൽ 68,000 രൂപയ്ക്ക് മുകളിൽ നൽകണം. സ്വര്‍ണവില കഴിഞ്ഞ 5 വര്‍ഷമായി 1700- 2000 ഡോളറില്‍ നിന്നും കാര്യമായി ഉയര്‍ച്ചയില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സ്വര്‍ണ വില 2050 ഡോളര്‍ ലെവലില്‍ നിന്നും കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് 2790 ഡോളര്‍ വരെ ഉയര്‍ന്നു. ഏകദേശം 38% ത്തോളം ഉയര്‍ച്ചയാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം രേഖപ്പെടുത്തിയത്.
ഇന്ത്യന്‍ രൂപ 83.25ല്‍ നിന്നും 85 എന്ന നിലയില്‍ ഡോളറിലേക്ക് ദുര്‍ബലമായതും സ്വര്‍ണ വില ഉയരാന്‍ കാരണമായിരുന്നു. 2025-ഉം സ്വര്‍ണ വിലയ്ക്ക് വളരെ നിര്‍ണായകമായ വര്‍ഷമാണെന്നാണ് കണക്കുകൂട്ടല്‍. ട്രംപ് അധികാരത്തിലെത്തിയതും രണ്ട് തവണ ഫെഡ് പോളിസി പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയും സ്വര്‍ണ വിലയെ കാര്യമായി തന്നെ ബാധിക്കും. അതേസമയം നിലവില്‍ ഉയര്‍ന്ന കടത്തില്‍ പോകുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ട്രംപ് -മസ്ക് കൂട്ടുകെട്ട് ഉയര്‍ത്തിക്കൊണ്ടുവരുമെന്ന പ്രതീക്ഷയും സ്വര്‍ണവില കുറയാന്‍ കാരണമാകും.
More Stories
ഇറ്റാലിയൻ മാട്രസ് ബ്രാൻഡായ മാഗ്നിഫ്ലെക്സിന്റെ പ്രീമിയം കിടക്കകൾ വിപണിയിൽ അവതരിപ്പിച്ചു
കൊച്ചി: പ്രമുഖ ഇറ്റാലിയൻ മാട്രസ് ബ്രാൻഡായ മാഗ്നിഫ്ലെക്സിന്റെ പ്രീമിയം കിടക്കകൾ കൊച്ചിയിൽ അവതരിപ്പിച്ചു.വർഷംതോറും മാർച്ച് മാസത്തിലെ രണ്ടാം വെള്ളിയാഴ്ച ആചരിക്കുന്ന ആഗോള ഉറക്ക ദിനത്തോടനുബന്ധിച്ചാണ് പ്രീമിയം കിടക്കകൾ...
അമുൽ പാലിന്റെ വില കുറച്ചു ;ലിറ്ററിന് ഒരു രൂപയാണ് കുറഞ്ഞത്
വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി അമുൽ. രാജ്യത്താകമാനം അമുൽ പാലുകൾക്ക് ലിറ്ററിന് ഒരു രൂപയാണ് കുറച്ചത്.1973-ൽ രൂപീകരിച്ച ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനാണ് (ജിസിഎംഎംഎഫ്)...
കുതിച്ച് കുതിച്ചുയരുന്നു; ഇന്നും സ്വര്‍ണവില കൂടി; നിരക്കുകളറിയാം
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില കൂടി. പവന് 200 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഒരു പവന് സ്വര്‍ണത്തിന് 58280...
സ്വര്‍ണം വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങണം; സ്വര്‍ണവില ഒടുവില്‍ നിലം പതിയ്ക്കുന്നുവോ?
സ്വര്‍ണത്തിന് സംസ്ഥാനത്ത് വീണ്ടും വില ഇടിഞ്ഞു. ഇന്ന് സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് വില 10 രൂപ കുറഞ്ഞ് 7,150 രൂപയായി. ഇതോടെ സ്വര്‍ണം പവന് വില 80...
കൊച്ചി ആസ്ഥാനമായ ക്ലൗഡ് ഹോസ്റ്റിങ്ങ് സ്റ്റാർട്ടപ്പിന് ഫോർബ്സ് ഇന്ത്യ അംഗീകാരം
കൊച്ചി ആസ്ഥാനമായുള്ള ക്ലൗഡ് ഹോസ്റ്റിംഗ് സ്റ്റാർട്ടപ്പായ ഫ്ലെക്സിക്ലൗഡ്, ഫോർബ്സ് ഇന്ത്യ DGEMS തിരഞ്ഞെടുത്ത 200 കമ്പനികളിൽ ഇടം നേടി. ആപ്ലിക്കേഷൻ ഹോസ്റ്റിംഗ്, ഇ-കൊമേഴ്സ് ബിസിനസുകൾ, ഉയർന്ന ട്രാഫിക്കുള്ള...
കേരളത്തില്‍ ഇനി ഇലക്ട്രിക് വാഹനങ്ങള്‍ ചൂടപ്പം പോലെ വിറ്റുപോകും; പ്രധാന പ്രശ്നത്തിന് പരിഹാരമായി
ഇലക്ട്രിക് വാഹനങ്ങളുടെ പോരായ്മയായി പറയുന്ന പ്രധാന പ്രശ്നത്തിന് പരിഹാരം കാണാന്‍ പദ്ധതിയിട്ട് സംസ്ഥാന സര്‍ക്കാര്‍. ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തതയാണ് ഇവികള്‍ വാങ്ങുന്നതിന് തടസമായി ഉന്നയിക്കുന്ന പ്രധാന വാദം....