September 11, 2024

ശിവാനന്ദ ആശ്രമം മഠാധിപതിയായിരുന്ന സ്വാമി മഹാദേവാനന്ദ സമാധിയായി

Share Now

നെയ്യാർഡാം ശിവാനന്ദ ആശ്രമം മഠാധിപതിയായിരുന്ന സ്വാമി മഹാദേവാനന്ദ തായ്‌ലാൻഡിൽ സമാധിയായി. നെയ്യാർഡാം ആശ്രമത്തിൽ നീണ്ട മൂന്നു പതിറ്റാണ്ടിലധികം കാലം സേവനമനുഷ്ഠിച്ചിരുന്നു. 19-09-1939 ന് ഇറ്റലിയിലാണ് ജനിച്ചത്.നെയ്യാർഡാം ശിവാനന്ദാശ്രമ സ്ഥാപകനും സിദ്ധ ഗുരുവുമായിരുന്ന പറക്കും സ്വാമിയെന്ന് അറിയപ്പെടുന്ന വിഷ്ണു ദേവനാന്ദയുടെ അപൂർവ്വം ശിഷ്യൻമാരിലൊരാളായിരുന്നു കാനഡയിലും അമേരിക്കയിലെ ലോസാഞ്ചലസിലും ആശ്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഹൈന്ദവ ആത്മീയതയുടെയും യോഗയുടെയും വിദേശ രാജ്യങ്ങളിലെ പ്രചാരണത്തിന് സ്വാമിയുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് ശിവാനന്ദാശ്രമം അധികൃതർ അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സിപിഐഎം “സ്നേഹാദരവ്”
Next post കേരള കൊണ്ഗ്രെസ്സ് പിറന്നപോലെ മരിക്കും എന്ന് പറഞ്ഞവരുടെ പാർട്ടി ഇന്ന് മെലിഞ്ഞു ഇല്ലാതാകുന്നു .പ്രമോദ് നാരായണൻ എം എൽ എ

This article is owned by the Rajas Talkies and copying without permission is prohibited.