September 11, 2024

മീഡിയ വൺ സംപ്രേഷണം തടഞ്ഞു. സുരക്ഷാ കാരണങ്ങൾ എന്നു അറിയിപ്പ്

Share Now

മീഡിയ വൺ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം തടഞ്ഞു.നിയമ നടപടികൾ സ്വീകരിക്കുമെന്ന് ചാനൽ.മീഡിയ വൺഎഡിറ്റർ പ്രമോദ് രമാനാണ് ഇതു സംബന്ധിച്ചു ഫേസ് ബുക്ക് പേജിലൂടെ അറിയിപ്പ് നൽകിയത്.

പ്രിയപ്പെട്ട പ്രേക്ഷകരേ…

മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു.

സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂർണ നടപടികൾക്ക് ശേഷം മീഡിയവൺ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും.

നീതി പുലരുമെന്ന പ്രതീക്ഷയോടെ തൽക്കാലം സംപ്രേഷണം ഇവിടെ നിർത്തുന്നു.

പ്രമോദ് രാമൻ

എഡിറ്റർ, മീഡിയവൺ

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വയം പരിശോധന വ്യക്തമായ കണക്കില്ലാതെ ആരോഗ്യവകുപ്പ്. നിരീക്ഷണ സമിതി ഉണ്ടെങ്കിൽ പരിഹാരം കാണാം. 
Next post വാവ സുരേഷിനെ മൂർഖ്ൻ കടിച്ചു .ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

This article is owned by the Rajas Talkies and copying without permission is prohibited.