മണ്ണിടിഞ്ഞു വീടുകൾ അപകടാവസ്ഥയിൽ .
മണ്ണിടിച്ചു മാറ്റിയത് അപകടത്തിന് മറ്റൊരു കാരണം.
മലയിൻകീഴ് : കരിപ്പൂര് ഇരട്ടകലുങ്കിനു സമീപം മണ്ണിടിഞ്ഞു വീട് തകർന്നു.മറ്റു മൂന്നു വീടുകൾ അപകടാവസ്ഥയിൽ. ആളപായമില്ല. മലയിൻകീഴ് കരിപ്പൂർ കോട്ടയം സ്വദേശി വർഗീസ് ചാക്കോയുടെകോടകണ്ടത്ത് വീടിന്റെ അടിഭാഗത്തെ മണ്ണ് ഇടിഞ്ഞ് മാറി ഏത് നിമിഷംവേണമെങ്കിലും നിലം പൊത്താവുന്ന നിലയിലാണ്.65 ലക്ഷം മുടക്കി ഒന്നര വർഷം മുൻപാണ് വീടും പുരയിടവും വാങ്ങിയത്.
ഇവിടെ ഉദയ ഗിരി ഗോപിനാഥൻ നായരുടെയും സുഗതാകുമാരിയുടെയും വീടിന്റെ പുരയിടത്തിലെ ഒരു വശവും ഇടിഞ്ഞു പോയി വീട്ടുകാർ ഭയന്നാണ് കഴിയുന്നത്., സമീപത്തെ പണിതീരാത്ത വീടായ വേണുഗോപാലൻ- ബീന ദമ്പതികളുടെ വീടും അപകട ഭീഷണിയിലാണ് .ഇവിടെ ചുറ്റുമതിൽ തകർന്നു. അടുത്ത മഴയിൽ വീടും നിലം പൊത്തും എന്ന സ്ഥിതിയാണ്. ഗോപിനാഥൻ, സുഗത കുമാരി എന്നിവർ 40 വർഷമായി താമസിക്കുന്ന വീടാണ് .
വേണു ഗോപാലൻ ബീന ദമ്പതികളുടെ വീട് വായ്‌പ്പ എടുത്തും കടം വാങ്ങിയും അടുത്തിടെ വസ്തു വാങ്ങി വച്ച വീടാണ്. മകളുടെ വിവാഹം അടുത്തിരിക്കുകയും വീടിന്റെ പണി തീരാത്ത അവസ്ഥയിൽ ഇതിന്റെ ബാധ്യതകളും വസ്തു വാങ്ങിയ വകയിൽ നല്കാനുള്ളതും ലക്ഷ കണക്കിന് ബാധ്യതയിൽ നിൽക്കെയാണ് ഇപ്പോൾ വീട് അപകടത്തിൽ ആയിരിക്കുന്നത്.ലക്ഷങ്ങൾ മുടക്കി വാങ്ങിയ വസ്തുവും വീടും ഒക്കെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. അപകടം നടന്നു പഞ്ചായത്തിനെ സമീപിച്ചു എങ്കിലും യോഗം കൂടി ബാധ്യത എല്ലാം മണ്ണിടിച്ചിൽ ബാധിച്ചവരുടെ ബാധ്യതയായി വിധി എഴുതി.വീട് നഷ്ടപ്പെട്ടവർ തന്നെ സുരക്ഷാ ഒരുക്കാൻ തുക പിരിച്ചു സംരക്ഷണ ഭിത്തി കെട്ടാനാണ് നിർദേശം.എന്നാൽ മഴക്കെടുതി ഒരുഭാഗത്തു അപകടത്തിന് കാരണം ആയി നിൽക്കുമ്പോഴും ഇപ്പോൾ ഇടിഞ്ഞ കെട്ടിടങ്ങൾക്ക് താഴെ ഇക്കഴിഞ്ഞ ആഴ്ച കൂടെ മണ്ണിടിച്ചു മാറ്റിയ ഭൂ ഉടമക്ക് എതിരെ നടപടിക്ക് യാതൊരു ശുപാർശയും ഇല്ല. കുന്നായി കിടന്ന പ്രദേശത്തു റോഡിനോട് ചേർന്നു കെട്ടിടങ്ങൾ പണിയാൻ മണ്ണിടിച്ചു നിരത്തിയപ്പോൾ സുരക്ഷാ ഭിത്തി കെട്ടി നല്കുമെന്നുള്ള ഉറപ്പ് ലംഘിച്ചതായി ഗോപിനാഥനും സുഗത കുമാരിയും സങ്കടം പറഞ്ഞു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ്ഉഗ്ര ശബ്ദത്തോടെ മണ്ണ് ഇടിഞ്ഞ് വീണത്.സംഭവമറിഞ്ഞ് രാത്രി 12മണിയോടെ മലയിൻകീഴ് പൊലീസും അഗ്നിരക്ഷാ സേനയും എത്തി അഞ്ച് പേർഉൾപ്പെട്ട ഒരു കുടുംബത്തേയും വീട്ട് സാധനങ്ങളും അപകടാവസ്ഥയിലായ വീട്ടിൽനിന്ന് മാറ്റുകയും സമീപത്തെ മൂന്ന് വീട്ടുകാരെ ബന്ധുവീടുകളിലേക്കുംമാറ്റുകയും ചെയ്തു.
പ്രദേശത്തെ വൻകുന്നായിരുന്നിടത്തെ മണ്ണ് ഇടിച്ച് മാറ്റി നിരവധിവീടുകൾ ഇവിടെ നിർമ്മിച്ചിട്ടുണ്ട്.അതെല്ലാം അപകട ഭീഷണിയിലാണ്.തോരാതെപെയ്ത ശക്തമായ മഴയിൽ ഉയർന്ന ഭാഗത്ത് നിന്ന് വെള്ളം കുത്തിയൊലിച്ചിറങ്ങിവീടുകൾക്ക് അടിയിലൂടെ പാഞ്ഞാണ് മണ്ണ് ഇടിഞ്ഞ് മാറാൻ കാരണം.എന്നാൽ കുന്ന് ഇടിച്ച് വീട് നിർമ്മിച്ച് വില്ക്കുന്നവർ വീടിന്റെ സുരക്ഷിതത്വം നോക്കാത്തതിന്റെ ഫലമാണ് ഇതെന്നും ഇപ്പോൾ ഇടിഞ്ഞ സ്ഥലത്തു വെള്ളി, ശനി ദിവസങ്ങളിൽ ജെ സി ബി ഉപയോഗിച്ചു മണ്ണ് മാന്തി മാറ്റിയിരുന്നു എന്നും ഇതും അപകടത്തിന് കാരണം എന്ന് ആരോപണം ഉണ്ട്. കുന്ന് ഇടിച്ചു നിരത്തി മണ്ണ് മാറ്റി വീട് വയ്ക്കാൻ അനുമതി നൽകിയത് പരിശോധിക്കണമെന്നും റോഡിനോട് ചേർന്നു മണ്ണിടിച്ചു മാറ്റിയത് പരിസ്ഥിതി കോട്ടം തട്ടാതെ നിയമാനുസൃതം ആണോ എന്ന അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നു. പഞ്ചായത്തിൽ പലയിടത്തും അനധികൃത നിർമ്മാണ പ്രവർത്തികൾക്ക് പാഞ്ചായത് അനുമതി കണ്ണടക്കുകയാണ് എന്ന ആരോപണവും ഉണ്ട്.