September 17, 2024

സ്‌കൂളിന് മുന്നിലെ തേക്ക് മരം അപകട ഭീഷണിയിൽ

Share Now

കാട്ടാക്കട: കാട്ടാക്കടയിലെ കുളത്തുമ്മൽ എൽ പി സ്‌കൂളിന് മുന്നിലെ തേക്ക് മരം അപകട ഭീഷണിയിൽ.മൂട് ദ്രവിച്ചു കനത്ത മഴയിൽ മണ്ണിളകി നിൽക്കുന്ന മരം ഏതു നിമിഷവും നിലം പതിക്കും.ഒരു വശത്തേക്ക് കടപുഴകിയാൽ സ്കൂളിനകത്തേക്കും, മറുവശത്തേക്ക് ആയാൽ കാട്ടാക്കടയിലെ പ്രധാന റോഡ് ആയ മാർക്കെറ്റ് റോഡിലേക്കും. മറ്റൊരു വശത്തേക്ക് ആയാൽ ഓട്ടോ റിക്ഷ സ്റ്റാണ്ടിലേക്കും കാൽനട യാത്രക്കാരുടെ പുറത്തേക്കുമാകും പതിക്കുക.

കോവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കി സ്‌കൂൾ പൂട്ടുന്നതിനു മാസങ്ങൾക്ക് മുൻപായി ഇതേ സ്‌കൂളിലെ പ്രധാന വാതിലിനോട് ചേർന്നു നിന്ന മരം ഒടിഞ്ഞു വീണു സ്‌കൂൾ കുട്ടികൾ തലനാരിഴയ്ക്ക് ആണ് രക്ഷപ്പെട്ടത്.സ്‌കൂൾ മതിലിനോട് ചേർന്നു നിന്ന മരശിഖരം ഒടിഞ്ഞു ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ പുറത്തേക്ക് വീണും പിന്നിൽ വന്ന മറ്റു വാഹനങ്ങൾ മരശിഖരത്തിൽ ഇടിച്ചു കയറി അപകടം ഉണ്ടാകാതിരുന്നതും ഭാഗ്യം കൊണ്ട് മാത്രമാണ്.

വീണ്ടും സ്‌കൂൾ തുറക്കാനിരിക്കെ അപകട ഭീഷണിയിലായ ഈ മരവും സ്‌കൂൾ പരിസരത്തു ശിഖരങ്ങൾ ഒടിഞ്ഞു റോഡിലേക്കും സ്‌കൂളിനുള്ളിലും പതിച്ചു അപകട ഭീഷണിയുള്ള മരങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റിയില്ലെങ്കിൽ ഒരിക്കൽ തലനാരിഴയ്ക്ക് വഴി മാറിയ അപകടങ്ങളെ വീണ്ടും ക്ഷണിച്ചു വരുത്തലാകും.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുട്ടികളുടെ ആശങ്കകളും സമ്മർദ്ദങ്ങളും പരിഹരിക്കണം: സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ
Next post കനിവ് 108 ആംബുലൻസിൽ സുഖ പ്രസവം

This article is owned by the Rajas Talkies and copying without permission is prohibited.