September 7, 2024

മത്സ്യതൊഴിലാളിയ്ക്ക് പൂർണപിന്തുണയുമായി ശോഭ സുരേന്ദ്രൻ .

Share Now

ഉപജീവനത്തിനായി മത്സ്യ വിൽപ്പന നടത്തിയ പാവപ്പെട്ട മത്സ്യത്തൊഴിലാളിയായ കുരിശു മേരിയ്ക്ക് നേരെയാണ് പോലീസിന്റെ അതിക്രമം .പാരിപ്പള്ളി പരവൂർ റോഡിലെ പാമ്പുറം ജംഗ്ഷനിലാണ് പാരിപ്പള്ളി പോലീസിന്റെ ഈ ക്രൂരത .സുഖമില്ലാതെ കിടക്കുന്ന ഇവരുടെ ഭർത്താവിനും കുടുംബത്തിനും വേണ്ടിയാണ് മത്സ്യത്തൊഴിലാളിയായ കുരിശു മേരി രാവിലെ എത്തിയത്. അപ്പോഴാണ് ഇവരുടെ മത്സ്യം മുഴുവൻ പോലീസ് വലിച്ചെറിഞ്ഞത്. ഈ വാർത്ത അറിഞ്ഞ ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ കുരിശ് മേരിയെ വിളിക്കുകയും പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു . മത്സ്യം വലിച്ചെറിഞ്ഞ പൊലീസ്കാർക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാൽനടയാത്ര പോലും ദുസ്സഹമായി റോഡിൽ വാഴ നാട്ടു പ്രതിഷേധം
Next post എൻ പി എം ഗവ: ഐ റ്റി ഐ ആര്യനാട്‌ സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം

This article is owned by the Rajas Talkies and copying without permission is prohibited.