September 15, 2024

എൻ പി എം ഗവ: ഐ റ്റി ഐ ആര്യനാട്‌ സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം

Share Now

എൻ പി എം ഗവ: ഐ റ്റി ഐ ആര്യനാട്‌ സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം അരുവിക്കര എം എൽ എ അഡ്വ: ജി സ്റ്റീഫൻ നിർവ്വഹിച്ചു. ട്രൈബൽ ഏര്യകളിൽ നിന്നും സാമ്പത്തിക പിന്നോക്കാവസ്ഥയിൽ ഉള്ളതുമായ കുട്ടികൾ ഏറെ പഠിക്കുന്ന, മണ്ഡലത്തിലെ വ്യാവസായിക പരിശീലന വകുപ്പിന്‌ കീഴിലുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമാണ്‌ പള്ളിവേട്ടയിൽ സ്ഥിതി ചെയ്യുന്ന ഐ റ്റി ഐ, പി ടി എ യുടേയും ജീവനക്കാരുടേയും പൂർവ്വ വിദ്യാർത്ഥികളുടയും സഹായത്തോടെ മുപ്പത്‌ ഫോണുകൾ ആണ്‌ ഇന്ന് നടന്ന ചടങ്ങിൽ വിതരണം ചെയ്തത്‌. പി ടി എ ഈ ഫോണുകൾക്ക്‌ ആവശ്യമായ ഡാറ്റ ചാർജ്ജ്‌ ചെയ്ത്‌ നൽകും.

ചടങ്ങിൽ പ്രിൻസിപ്പൽ ആർ സുരേഷ്‌ കുമാർ അധ്യക്ഷത വഹിച്ചു, ആര്യനാട്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജു മോഹൻ,അഡീഷണൽ ഐ റ്റി സി ഡയറക്ടർ നഹാസ്‌, ട്രെയിനിയും ഗ്രാമപഞ്ചായത്ത്‌ അംഗവുമായ ശ്രീരാഗ്‌, ഗ്രാമ പഞ്ചായത്ത്‌ അംഗം സനൂജ,.സ്റ്റാഫ്‌ സെക്രട്ടറി അനിൽ,ട്രഷറർ സബിൻ, പിടി എ ഭാരവാഹികൾ,അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

Previous post മത്സ്യതൊഴിലാളിയ്ക്ക് പൂർണപിന്തുണയുമായി ശോഭ സുരേന്ദ്രൻ .
Next post സ്ത്രീകളെയും പെൺകുട്ടികളെയും ഉപദ്രവിച്ചതിന് പോലീസ് പിടിയിലായ യുവാവിന്റെ പിതാവും കൊലപാതക ശ്രമത്തിന് അറസ്റ്റിൽ

This article is owned by the Rajas Talkies and copying without permission is prohibited.