September 16, 2024

നിശബ്ദമായി പൊരുതിനേടിയത് 100 ശതമാനം വിജയം.

Share Now

 
തിരുവനന്തപുരം: കോവിഡ് – 19 ദുരിത ഭീതിയിലും നിശ്ശബ്ദയിൽ  ഇവർ നേടിയത് നൂറു ശതമാനം വിജയം. തിരുവനന്തപുരം, ജഗതി ഗവ. ബധിര ഹയർ സെക്കൻ്ററി സ്കൂളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും എ പ്ലസ് വിജയം കരസ്ഥമാക്കി ഈ  പതിനൊന്നാം വർഷവും സമാനതകളില്ലാത്ത മുന്നേറ്റമാണ്. തുടർച്ചയായി കഴിഞ്ഞ 11 വർഷം പ്ലസ് ടു പരീക്ഷയിൽ നൂറ് മേനി വിജയം നേടിയ ചരിത്രം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ അഭിമാനമാകുകയാണ്. പരീക്ഷ എഴുതിയ ആകെ എട്ടു പേരിൽ ജിത്തു എം.വി,മുഹമ്മദ് ബാസിൽ എന്നിവർ ഫുൾ എ പ്ലസ് നേടിയപ്പോൾ 5 എ പ്ലസ്സും ഒരു എ യും മുഹമ്മദ് എം.എസ് പൊരുതി നേടി. പ്രാരാബ്ദങ്ങൾക്ക് നടുവിലും രാജകുമാരി മാമലക്കണ്ടം ഇളപ്ലാശ്ശേരിക്കുടിയിൽ നിന്നുള്ള ചിഞ്ചു ശിവനും തെറ്റില്ലാത്ത വിജയം നേടി.

സ്കൂൾ യുവജനോത്സവങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ജിത്തു എം.വി ചിത്രരചനയിലും സ്പോർട്സിലും മിടുക്കനാണ്. തുടർച്ചയായ സ്കൂളിൻ്റെ നൂറ് ശതമാനം വിജയത്തിന് പിന്നിൽ അധ്യാപകരുടെ നിരന്തര പ്രയത്നം കൂടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ത്രീകളെയും പെൺകുട്ടികളെയും ഉപദ്രവിച്ചതിന് പോലീസ് പിടിയിലായ യുവാവിന്റെ പിതാവും കൊലപാതക ശ്രമത്തിന് അറസ്റ്റിൽ
Next post കുടിവെള്ള പൈപ്പ്കാരണം നനവും വിള്ളലും : നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

This article is owned by the Rajas Talkies and copying without permission is prohibited.