പോലീസ് രേഖകൾ മാലിന്യത്തിൽ കണ്ട സംഭവം 4 പേര് പിടിയിൽ
മലയിൻകീഴ് ആശുപത്രിക്ക് സമീപം മാലിന്യ കൂമ്പാരത്തിൽ നിന്നും പോലീസ് രേഖകൾ കണ്ടെത്തിയ സംഭവം നിക്ഷേപകരെ പിടികൂടി വാഹനവും കസ്റ്റഡിയിൽ എടുത്തു.മലയിൻകീഴ് പേയാട് പനക്കാവിള സനൂജ മൻസിലിൽ മുബിൻ 28,പാറശാലാ നടുത്തോട്ടം ഹയർ സെക്കണ്ടറി സ്‌കൂളിന് പുറകുവശം തേവറതലക്കൽ ഷാജി 45, സഹോദരൻB രാജീവ് 48,പാറശാല പരശുവയ്ക്കൽ മേലേക്കോണം വഴുത്തോട്ടുകോണം പുത്തൻ വീട്ടിൽ സജി 42 എന്നിവരാണ് പിടിയിലായത്. ഇവർ മാലിന്യ നിക്ഷേപം നടത്തിയ വാഹനവും കസ്റ്റഡിയിൽ എടുത്തു.
റിപ്പബ്ലിക്ക് ദിനത്തിൽ പുലർച്ചെ ആണ് മലയിൻകീഴ് താലൂക്ക് ആശുപത്രിക്ക് സമീപം പുരയിടത്തിൽ അനധികൃത മാലിന്യ നിക്ഷേപത്തിൽ നിന്നും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും പാഞ്ചായത് ജനപ്രതിനിധികളും ദികളും മാലിന്യം കൊണ്ട് തള്ളിയത് പരിശോധിക്കുന്നതിനിടെ പോലീസ് ആസ്ഥാനത്തു നിന്നും ഡി ജിപി അയച്ച ഔദ്യോഗീക കത്തും സർക്കാർ പ്ലീഡർ അയച്ച ഔദ്യോഗിക രേഖയും ഇരവിപുരം സ്റ്റേഷൻ എസ് എച് ഒ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടും ഉൾപ്പടെ കണ്ടെത്തിയത്.എന്നാൽ ഒരു തിരിച്ചറിയൽ കാർഡും പാഴ് പേപ്പറുകളും ആണ് ചവറിൽ ഉണ്ടായിരുന്നത് എന്നും ഗൗരവമുള്ള രേഖകൾ അല്ല എന്നും അതിൽ കൂടുതൽ അന്വേഷണം ആവശ്യമില്ല എന്നുമാണ് പോലീസ് ഭാഷ്യം. പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ സൂക്ഷിച്ചിരുന്ന പഴയ പേപ്പറുകൾ ഇദ്ദേഹം സ്ഥലം മാറിയപ്പോൾ വീട് ശുചീകരിച്ചു പാഴ് വസ്തുക്കൾ നൽകിയ കൂട്ടത്തിൽ പോയതാണ് എന്നും പോലീസ് പറഞ്ഞു
പാറശാലയിൽ നിന്നുള്ള കരാറുകരാണ് മാലിന്യം കൊല്ലത്തു നിന്നും ശേഖരിച്ചു വിവിധ ഇടങ്ങളിൽ നിക്ഷേപിച്ചു ഒടുവിൽ മലയിന്കീഴും എത്തിയത്.നാട്ടുകാരുടെയും റസിഡൻസിന്റെയും പരാതിയെ തുടർന്ന് പോലീസ് സി സി റ്റി വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് നിക്ഷേപകരെയും വാഹനത്തെയും പിടികൂടിയത്.മലയിൻകീഴ് എസ് എച് ഒ സൈജു വിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.