September 12, 2024

മുക്കുപണ്ടം പണയം വച്ച് 1,20,000 രൂപ തട്ടിയ ദമ്പതികൾ പിടിയിൽ.

Share Now

വിഴിഞ്ഞം: മുക്കുപണ്ടം പണയം വച്ച് 1,20,000 രൂപ തട്ടിയ ദമ്പതികൾ പിടിയിൽ. തിരുവല്ലം വണ്ടിത്തടം അപർണ ഫിനാൻസിൽ കഴിഞ്ഞ 15 ന് നടന്ന സംഭവത്തിൽ പൂന്തുറ മാണിക്യ വിളാകം ആസാദ് നഗറിൽ അബ്ദുൾ റഹ്മാൻ ഇയാളുടെ രണ്ടാം ഭാര്യയായ വളക്കടവ് കൽമണ്ഡപം ഖദീജ മൻസിലിൽ റംസി (24) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. സംഭവ ദിവസം 2.30 ന് ഒരു പുരുഷനും സ്ത്രീയും സ്വർണ്ണപ്പണയ സ്ഥാപനത്തിൽ എത്തി 36 ഗ്രാം സ്വർണ്ണം പണയം വച്ച് 1, 20000 രൂപ വാങ്ങി പുറത്തിറങ്ങി സ്ഥാപനത്തിൽ നൽകിയ മൊബൈൽ നമ്പർ 9 അക്കം മാത്രം ഉള്ളതിനാൽ ഉടമ ഇവരെ തിരികെ വിളിച്ചു എന്നാൽ ഇരുവരും വേഗത്തിൽ അവർ വന്ന സ്വിഫ്റ്റ് കാറിൽ കയറി പുഞ്ചക്കരി ഭാഗത്തേക്ക് ഓടിച്ചു പോയി. സംശയം തോന്നിയ ഉടമ ആഭരണം പരിശോധിച്ചപ്പോൾ വ്യാജമാണെന്നു മനസിലായി ഉടൻ തന്നെ ഇവർ കാറിനെ പിൻതുടർന്നെങ്കിലും പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കെ.എൽ 01 രജിസ്ട്രേഷനിലുള്ള കാറാണെന്ന് കാണിച്ച് ഉടമ സ്റ്റേഷനിൽ പരാതി നൽകി. സ്ഥാപനത്തിൽ സി.സി.ടി.വി ഇല്ലാത്തതിനാൽ തെളിവ് ഒന്നും ലഭിച്ചില്ല തുടർന്ന് കുറച്ചകലെയുള്ള സി. സി.ടി.വി പരിശോധിച്ചപ്പോൾ ഇരുവരുടെയും ഏകദേശരൂപം മനസിലാകുകയും തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളെ അറസ്റ്റു ചെയ്യുകയും ആയിരുന്നു. തട്ടിപ്പിന് ശേഷം പ്രതികൾ സഞ്ചരിചിരുന്ന വാഹനത്തിന്റെ നമ്പർ ചുരണ്ടി മാറ്റുകയും വാഹനത്തിന് മുകൾ ഭാഗം കറുത്ത പെയ്ന്റ് അടിച്ച് രൂപ മാറ്റം വരുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സമാനമായ തട്ടിപ്പ് പൂന്തുറ സ്റ്റേഷൻ പരിധിയിലും നടത്തിയിട്ടുണ്ട് കൂടാതെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഒരു ബൈക്ക് മോഷണ കേസിലെ പ്രതി കൂടിയാണ് അബ്ദുൾ റഹ്മാൻ. തിരുവല്ലം എസ്.എച്ച്. ഒ സുരേഷ്. വി.നായരുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ബിപിൻ പ്രകാശ്, വൈശാഖ്, സതീഷ് കുമാർ, സി.പി. ഒ മാരായ രാജീവ് കുമാർ, രാജീവ്, രമ, സെലിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾക്ക് മുക്കുപണ്ടം കിട്ടിയതിന്റെ ഉടവിടം അന്വേഷിക്കേണ്ടതുണ്ടെന്ന് തിരുവല്ലം എസ്.എച്ച്. ഒ സുരേഷ്. വി. നായർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജോർജ് ഫെർണാണ്ടൻസ് പ്രഥമ മാധ്യമ പുരസ്‌കാരം
Next post സ്വയം പരിശോധന വ്യക്തമായ കണക്കില്ലാതെ ആരോഗ്യവകുപ്പ്. നിരീക്ഷണ സമിതി ഉണ്ടെങ്കിൽ പരിഹാരം കാണാം. 

This article is owned by the Rajas Talkies and copying without permission is prohibited.