September 19, 2024

സ്‌കൂൾ തുറക്കൽ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കൂടിയാലോചനാ യോഗം 30 ന്

Share Now

സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ ജില്ലാതല കർത്തവ്യവാഹകരുടെ കൂടിയാലോചനായോഗം 30 ചേരാൻ തീരുമാനിച്ചു. സ്റ്റാച്യു വൈ.എം.സി.എ ഹാളിൽ രാവിലെ പത്തിനാണ് യോഗം. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി മനോജ് കുമാർ കൂടിയാലോചനായോഗം ഉദ്ഘാടനം ചെയ്യും.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ, ആർ.ടി.ഇ നിയമവുമായി ബന്ധപ്പെട്ട് കുട്ടികളുടെ നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ അവകാശ സംരക്ഷണം എത്തരത്തിൽ നിർവഹിക്കപ്പെട്ടുവെന്ന് യോഗം പ്രധാനമായും വിലയിരുത്തും. 20 മാസങ്ങൾക്ക് ശേഷം സ്‌കൂളുകൾ തുറക്കുമ്പോൾ കുട്ടികൾ നേരിടാനിടയുള്ള മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങൾ അക്കാദമിക പരിസരവുമായി ബന്ധപ്പെടുത്തി ശിശുസൗഹൃദമാക്കുക, കുട്ടികളുടെ സുരക്ഷ, മെച്ചപ്പെട്ട പഠനാന്തരീക്ഷവും സാമൂഹിക ചുറ്റുപാടുകളും ഉറപ്പാക്കുന്നതിന് സ്‌കൂൾതല സുരക്ഷാ സമിതികൾക്ക് നേതൃത്വം നൽകുക, സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം പുനസ്ഥാപിക്കുക എന്നിവയും യോഗത്തിൽ ചർച്ചയാകും.

സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ മെമ്പർമാർ, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എന്നിവരും വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി ബോണ്ട് സർവീസിന്റെ നിരക്കുകൾ വെട്ടിക്കുറച്ചു
Next post 11 വയസ്സുകാരനെ ലൈംഗീക അതിക്രമത്തിനു ഇരയാക്കിയ 59കാരൻ പിടിയിൽ.

This article is owned by the Rajas Talkies and copying without permission is prohibited.