മഴ തുടരുന്നു ജില്ലയിലെ അണക്കെട്ടുകളിൽ ജലമൊഴുക്ക് ക്രമീകരിച്ചു .
കാട്ടാക്കട:ജില്ലയിൽ നെയ്യാർ,പേപ്പാറ,അരുവിക്കര അണക്കെട്ടുകളിൽ ജലനിരപ്പിനു അനുസൃതമായി ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഗ്രാമീണ,മലയോര മേഖലകളിൽ കഴിഞ്ഞ ദിവസം തുടങ്ങിയ മഴ രാത്രിയും നേരിയ തോതിൽ തുടരുന്നു. വിവിധ മേഖലകളിൽ കൃഷിടങ്ങളിൽ നേരിയ തോതിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. പലയിടത്തും കൊയ്ത് അടുത്തിരിക്കുന്ന അവസരത്തിലാണ് മഴ .മരിച്ചീനി, വെള്ളരി, ഉൾപ്പടെ കൃഷിയിടങ്ങളിലും മഴ ബാധിക്കുന്നുണ്ട്.മഴ തുടരുന്നതിന് ആശങ്ക കർഷകർ പങ്കുവച്ചു.
കോട്ടൂർ അഗസ്ത്യ വന മേഖലയിലും മഴയുണ്ട്.ഇവിടെയും മറ്റു അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നെയ്യാർ അണക്കെട്ടിൽ ജലനിരപ്പ് ഇപ്പോൾ 83.83 മീറ്റർ ആണ്.കഴിഞ്ഞ ദിവസം ഇത് 83.81 മീറ്റർ ആയിരുന്നു.അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 84 .750 മീറ്റർ ആണ്.2 സെന്റീമീറ്ററിന് താഴെയെ ഒറ്റ ദിവസം കൊണ്ട് ജല നിരപ്പ് കൂടിയിട്ടുള്ളൂ.നെയ്യാർ ഡാമിലെ നാല് ഷട്ടറുകളും പത്തു സെന്റീമീറ്റർ വീതമാണ് ഉയർത്തി ക്രമീകരിച്ചിട്ടുള്ളത്.
അരുവിക്കര ഡാമിന്റെ നാല്ലതാമത്തെ ഷട്ടർ അമ്പതു സെന്റീമീറ്ററും മൂന്നാമത്തെ ഷട്ടർ ഇരുപതു സെന്റീമീറ്ററും ഉയർത്തി ആകെ 70 സെന്റീമീറ്ററിൽ ക്രമീകരിക്കുകയാണ്.ഇവിടെ 46.28 മീറ്റർ ജലനിരപ്പുണ്ട്, പരമാവധി ജലനിരപ്പ് 46.6 മീറ്ററാണ്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാലും കരമനയാർ, കിള്ളിയാർ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവർ കുളിക്കുന്നതിനോ, മൃഗങ്ങളെ കുളിപ്പിക്കുന്നതിനോ, വസ്ത്രങ്ങൾ അലക്കുന്നതിനോ നദികളിൽ ഇറങ്ങരുതെന്നും ജാഗ്രത പുലർത്തണമെന്നും ജില്ലാ കലക്ടർ അറിയിപ്പ് നൽകിയിട്ടുണ്ട്.
പേപ്പാറ ഡാമിന്റെ നാലുഷട്ടറുകളും അഞ്ചു സെന്റീമീറ്റർ ആയി ക്രമീകരിച്ചു വരികയാണ്. ഇവിടെ 106.7 മീറ്റർ ആണ് ജലനിരപ്പ് പരമാവധി ജലനിരപ്പ് 109.28 ആണ്.