September 12, 2024

അനുഭവപാഠങ്ങളുടെ വേഷപ്പകർച്ചയാണ് പന്ത ശ്രീകുമാർ എന്ന ഈ ജനസേവകന്റെത്

Share Now

കള്ളിക്കാട്:അനുഭവപാഠങ്ങളുടെ വേഷപ്പകർച്ചയാണ് കള്ളിക്കാട് ഗ്രാമപഞ്ചായത്തു പ്രസിഡന്റായ പന്ത ശ്രീകുമാറിന്റേത്.സ്വന്തം ജീവിതാനുഭങ്ങളുടെ പാഠവുമായി പൊതു സേവനത്തിനു എത്തുമ്പോൾ അവർക്കു താങ്ങായും തണലായും ഒപ്പമുണ്ടാകണം എന്ന ദൃഢ നിശ്ചയം. സാധാരണക്കാരുടെ വിഷമതകൾ സാധാരണക്കാരുടെ ആവലാതികൾ കണ്ടും കേട്ടും അവരിലൊരാളായി പിന്നെ പൊതുപ്രവർത്തനമാരംഭിക്കുകയും ഒടുവിൽ അവരുടെ പ്രസിഡണ്ട് ആയി അവർ തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു.

പ്രസിഡന്റായി പഞ്ചായത്തു ഭരണം നടത്തുമ്പോഴും സാധാരണക്കാരനായി തന്നെ അവർക്കായി ഓടി നടക്കുകയാണ് ഇദ്ദേഹം. ഇതിനിടെ ജീവിത പ്രാബ്ദങ്ങൾക്കും അനുഭവ പാഠങ്ങൾക്കും കൈമുതലായ ചായക്കടയിൽ ചിലവഴിക്കാനും കുറച്ചു സമയം കണ്ടെത്തും ഈ പ്രസിഡണ്ട്.കടയിലെത്തിയാൽ ചായയും കടിയും വാങ്ങാൻ എത്തുന്നവരോട് എന്താ സുഖമാണോ അണ്ണാ ചായ എടുക്കട്ടേ എന്ന ചോദ്യവുമായി കൃത്യമായ ചേരുവകളോടെ സ്ഥിരമായി എത്തുന്നവരുടെ പാകം അറിയാവുന്ന അദ്ദേഹം ഒട്ടും മടിയില്ലാതെ ചായ അടിച്ചു നൽകും. അച്ഛന്റെ മരണത്തോടെയാണ്ചായക്കട ശ്രീകുമാർ ഏറ്റെടുത്തു നടത്താൻ തുടങ്ങിയത്,ഇപ്പോഴും ജീവിതമാർഗ്ഗമായി ഇവിടം ഈ പ്രതിസന്ധി ഘട്ടത്തിലും ഭാര്യ ശ്രീന.വി.എസ്.നായരുടെ മേൽനോട്ടത്തിൽ മുന്നോട്ടു കൊണ്ട് പോകുകയാണ്.

ചായ അടിക്കാനും പലഹാരങ്ങൾക്കും വിശ്വസ്തനായ സഹായിയും ഇവിടെയുണ്ട്. കോവിഡ് നിയന്ത്രണത്തിന് മുൻപും പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് വരുന്നതിനു മുൻപും പുലർച്ചെ നലര മണിയോടെ തുറക്കുന്ന കട രാത്രി വൈകിയാണ് അടച്ചു പോകുന്നത്.സ്റ്റേ ബസിലെ ജീവനക്കാരും ,പുലർച്ചെ എത്തുന്ന യാത്രക്കാരും, ചായക്കടക്ക് എതിരെയുള്ള പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർക്കും ഒക്കെ ഇവിടുത്തെ ചായ തന്നെയാണ് പഥ്യം. ഇപ്പോൾ എട്ടു മണിക് മുൻപ് അടക്കേണ്ട സാഹചര്യം ആയതിനാൽ പഞ്ചായത്തിലെ തിരക്കുകലും ജോലിയും തീർത്തു ശ്രീകുമാർ ഇവിടെയെത്തി ഭാര്യയും കൂട്ടി വീട്ടിലേക്ക് മടങ്ങും. മക്കളായ ഒൻപതാംക്ലാസുകാരൻ കാശിനാഥും,അഞ്ചാം ക്ലാസുകാരൻ കാര്‍ത്തിനാഥും ഒക്കെ അച്ഛന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണയാണ് നൽകുന്നത്.

പ്രവർത്തനമേഖല ചെറുപ്പകാലം മുതൽ കള്ളിക്കാട് മേഖല കേന്ദ്രീകരിച്ചായിരുന്നു.അമ്പൂരി സ്വദേശിയായ പന്ത ശ്രീകുമാർ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് അനുബന്ധിച്ചാണ് റേഷൻ കാർഡ് ഉൾപ്പടെ മാറ്റി കള്ളിക്കാട് താമസം ആരംഭിച്ചത്. അമ്മയും ഭാര്യയും മക്കളുമായി ഇവിടെ കഴിയുന്ന ശ്രീകുമാർ. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾക്ക് അയവു വന്നു പുലർച്ചെ കടതുറക്കാൻ അനുവാദം ലഭിക്കുമ്പോൾ പഴയ പോലെ അനാല് നാലരമുതൽ ഇവിടെയുണ്ടാകും.

കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബി ജെ പി യെ പോലും ഞെട്ടിച്ചു കൊണ്ട് കാലങ്ങളായുള്ള ഇടതു ഭരണം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു എൻ ഡി എ യിലേക്ക് അടുപ്പിച്ചു. പന്ത ശ്രീകുമാർ പഞ്ചായത്തിലെ കാലാട്ടുകാവിൽ നിന്നുമാണ് വിജയി ആയതു.ചുരുങ്ങിയ സമയം കൊണ്ട് തന്നെ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ദ്രുതഗതിയുണ്ടായി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും, കോവിഡ് ബാധയിൽ മരണമടഞ്ഞവരുടെ സംസ്ക്കാരങ്ങൾക്കു പി പി ഇ കിറ്റ് ധരിച്ചു കൊണ്ട് ചടങ്ങുകൾക്ക് മുന്നിട്ടിറങ്ങിയും,കോവിഡ് ബാധിതരെ ആശുപത്രിയിലും ചികിത്സാകേന്ദ്രങ്ങളിൽ എത്തിക്കാനും ഒക്കെ പന്ത ശ്രീകുമാർ നേരിട്ട് തന്നെ ഇറങ്ങും.അത്യാഹിതങ്ങൾ സംഭവിച്ചാൽ അതിർത്തികൾ പോലും നോക്കാതെ ജീവൻ രക്ഷക്കായി സമയോചിതമായി പ്രവർത്തനം നടത്തും.ഏതു പാതിരാക്കും പഞ്ചായത്തിലെ ഏതൊരംഗം ആവശ്യം അറിയിച്ചാലും അവിടെ രാഷ്ട്രീയ മാനം നോക്കാതെ പൊതുജനത്തിന് ഉപകാരപ്രദമായ കാര്യം ഉടനടി പ്രവർത്തീകമാക്കും.ഇതെല്ലാം പഞ്ചായത്തിൽ അദ്ദേഹത്തെ ജനകീയനാക്കി.

സംസ്ഥാന കേന്ദ്ര സർക്കാർ പദ്ധതികളൂം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളും സമയബന്ധിതമായി തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം അതിലൂടെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രം ഉൾപ്പെടുന്ന പഞ്ചായത്തിനെ മാതൃക പഞ്ചായത്തു ആക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സഹോദരന്റെ മജ്ജ അനുയോജ്യം പക്ഷെ ഈ യുവാവിന് ചികിത്സ ചിലവ് കൂട്ടിയാൽ കൂടില്ല
Next post മഴ തുടരുന്നു ജില്ലയിലെ അണക്കെട്ടുകളിൽ ജലമൊഴുക്ക് ക്രമീകരിച്ചു .

This article is owned by the Rajas Talkies and copying without permission is prohibited.