October 10, 2024

മൂന്നു പതിറ്റാണ്ട് കുഞ്ഞുങ്ങളുടെ കൂട്ടുകാരിയായിരുന്ന സിസ്റ്റർ ഇനി ഓർമ്മകളിൽ

Share Now

കാട്ടാക്കട:കട്ടയ്ക്കോട് സെന്റ് ജോസഫ്സ് കനോഷൻ കോൺവെന്റിലെ സിസ്റ്റർ എൽസി ചാക്കോ (68) നിര്യാതയായി. 1980 മുതൽ വിവിധ കാലയളവുളിലായി മൂന്നു പതിറ്റാണ്ടാണ് കട്ടയ്ക്കോട് പ്രദേശത്ത് സിസ്റ്റർ സേവനം അനുഷ്ഠിച്ചത്. കോട്ടയം രാമപുരം നീറന്താനം ഇടവകാംഗമായ സിസ്റ്റർ 1978 ലാണ് നിതായവൃതവാഗ്ദാനം നടത്തുന്നത്. 1980 ൽ കട്ടയ്ക്കോട് സേവനത്തിന് എത്തിച്ചേർന്ന സിസ്റ്റർ പിന്നീട് കട്ടയ്ക്കോടിന്റെ സ്വന്തമായി മാറുകയായിരുന്നു.നല്ല ഗായിക കൂടെ ആയിരുന്ന സിസ്റ്റർ ദൈവാലയ സംഗീത ടീമിൽ തന്റെ അവസാന നാളുകൾ വരെയും പ്രവർത്തിച്ചു വരികയായിരുന്നു. വൊക്കേഷൻ പ്രമോട്ടർ, നഴ്സറി ടീച്ചർ, ഹോസ്റ്റൽ വാർഡൻ എന്നീ നിലകളിൽ പ്രവർത്തിച്ച സിസ്റ്റർ കട്ടയ്ക്കോട് സെന്റ് ജോസഫ്സ് നേഴ്സറി സ്കൂൾ & ബേബിക്രഷിന്റെ ചുമതല വഹിച്ചു വരികയായിരുന്നു.

അവസാന നാളുകളിൽ അർബുദ ബാധിതയായിരുന്ന സിസ്റ്റർ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ബുധനാഴ്ച അന്ത്യം സംഭവിച്ചത്. മൃതസംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസന്റ് സാമുവലിന്റെ മുഖ്യകാർമികത്വത്തിൽ കട്ടയ്ക്കോട് സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടക്കും .

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്ലസ്സ് ടൂ കുളത്തുമ്മൽ സ്‌കൂളിലെ ഒന്നാം സ്ഥാനം ഫർസാന ഫിർദൗസിനു
Next post ബലിതർപ്പണം അനുവദിക്കണം ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ മഹിളാ മോർച്ച ഉപരോധം