സ്ത്രീകളെയും , കുട്ടികളെയും ഭീതിയിലാക്കിയ യുവാവ് പിടിയിൽ.
ആര്യനാട്: കുളപ്പട ഉഴമലക്കൽ മേഖലകളിലെ സ്ത്രീകളെയും , കുട്ടികളെയും ഭീതിയിലാക്കിയിരുന്ന യുവാവിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. ഉഴമലക്കൽ കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടിൽ കള്ളൻ ജ്യോതി എന്ന സുനിൽ കുമാറിന്റെ മകൻ സുബീഷ് വയസ്സ് 22 ആണ് പിടിയിലായത്. രാത്രികാലങ്ങളിൽ സ്ത്രീകൾ ഉള്ള വീടുകളിൽ കടന്നു കയറി അവരെ ഉപദ്രവിക്കുകയും, സ്ത്രീകൾ കുളിക്കാൻ കയറുന്ന സമയം നോക്കി ഒളിഞ്ഞു നോക്കുകയും മൊബൈലിൽ പകർത്തി കണ്ടുരസിക്കുകയും ചെയ്തു വരുകയിയിരുന്നു ഇയാൾ.
കുളപ്പട ശ്രീധർമ്മ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകളെ ക്ഷേത്ര പരിസരത്തു വച്ച് ഇയാൾക്കെതിരെ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ട് ഉപദ്രവിക്കുന്നത് പതിവായിരുന്നു എന്ന് ശ്രീധർമ്മ ശാസ്താ ക്ഷേത്ര ഭാരവാഹികൾ ആര്യനാട് പോലീസ്സിൽ പരാതി നല്കിയിരുന്നു. കുളപ്പട റസിഡൻസ് അസ്സോസ്സിയേഷൻ | നിരവധി സ്ത്രീകൾ ഒപ്പിട്ട പരാധിയാണ് പോലീസ്സിന് നല്കിയത്. ഇതിൽത്തന്നെ 4 കേസ്സുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധം കൊണ്ട് ഗൃഹസ്ഥനെയും മകളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിൽ ഇയാളെ പോലീസ്സ് അന്വേഷിച്ചു വരുന്നതിനിടെയാണ് അയാളിപ്പോൾ പിടിയിലായത്. ആര്യനാട് ഇൻസ്‌പെക്ടർ ഓഫ് പോലീസ് എൻ ആർ ജോസ് , സബ് ഇൻസ്‌പെക്ടർ ശ്രീലാൽ ചന്ദ്രശേഖരണ് ഉൾപ്പെട്ട പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.