തോക്കു ചൂണ്ടി കവർച്ച ബദിരയായ വയോധികയെ മർദിച്ചു കമ്മൽ കവർന്നു.
തോക്കു ചൂണ്ടി കവർച്ച ബദിരയായ വയോധികയെ മർദിച്ചു കമ്മൽ കവർന്നു.
കാട്ടാക്കട:
തോക്കു ചൂണ്ടി കവർച്ച ബദിരയായ വയോധികയെ മർദിച്ചു കമ്മൽ കവർന്നു. പട്ടാപകൽ കാട്ടാക്കടയിൽ ആണ് സംഭവം.
കാട്ടാക്കട മുതിയാവിള കളിയകോട് ശാലോം നിവാസിൽ വാടകക്ക് താമസിക്കുന്ന രതീഷിന്റെ ഭാര്യാ മാതാവ് കുമാരി 56 നാണ് കള്ളന്റെ മർദനമേറ്റത്. ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം ആണ് .ഈ സമയം വീട്ടിലെ താമസക്കാരനായ രതീഷും ഭാര്യ ജ്യോതി എന്നിവർ മക്കളായ 6 ഉം 4 ഉം വയസുള്ള ആദിൻ, ആദിത്യൻ എന്നിവരെ കുമാരിക്കൊപ്പം നിറുത്തി രാവിലെ ആറുമണിയോടെ പള്ളിയിൽ പോയിരുന്നു. കുമാരി ഒരു മുറിയിലും കുട്ടികൾ മറ്റൊരു മുറിയിലുമായിരുന്നു കിടന്നിരുന്നത്. ഏഴു മണിയോട് അടുത്ത് ഇവർ ഹാളിലെ കട്ടിലിൽ നിന്നും എഴുന്നേറ്റ് കുട്ടികളുടെ മുറിയിലേക്ക് പോകാൻ തുടങ്ങവെ ആണ് വശത്തെ മുറിയിൽ ആളനക്കം കണ്ടത് ഇതോടെ ഇവർ ഭയന്നു.സംസാരശേഷി ഇല്ലാത്തതിനാൽ ഇവർക്ക് ബഹളം വയ്ക്കാൻ കഴിഞ്ഞില്ല ഈ തക്കത്തിന് മുഖമൂടിയും കൈയുറയും ധരിച്ചിരുന്ന മോഷ്ട്ടവ് വട്ടം തിരിഞ്ഞു ഇവരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും പിടിച്ചയ് വലിച്ചു കുനിച്ചു നിറുത്തി മുതുകിൽ ആഞ്ഞിടിക്കുകയും ചെയ്തു. ശേഷം ഇവരുടെ കമ്മൽ അഴിച്ചു നൽകാൻ ആവശ്യപ്പെട്ട് ഇതും കൈക്കലാക്കി ഇവരെ പിടിച്ചു തള്ളി പുറകിലെ വാതിൽ തുറന്നു ഓടുകയായിരുന്നു.മോഷണത്തിന് ഒരാൾ മാത്രമേ വീട്ടിൽ കടന്നുള്ളൂ എങ്കിലും രണ്ടുപേർ ഉണ്ടാക്കാനാണ് സാധ്യത എന്നാണ് നിഗമനം.ഈ സമയം കഴിഞ്ഞു രണ്ടുപേർ ബൈക്കിൽ പോകുന്നത് കണ്ടതായി നാട്ടുകാരിൽ ചിലർ പറഞ്ഞു.കള്ളൻ ഇറങ്ങി ഓടി പാടെ കുമാരി സമീപ വീട്ടിൽ എത്തി ആളെ വിളിച്ചു കൊണ്ടുവരുകയും പള്ളിയിൽ പോയ രതീഷിനെ ഫോണിൽ വിവരം അറിയിക്കുകയും ചെയ്തു.രതീഷ് സ്ഥലത്തെത്തി പോലിസിൽ വിവരം അറിയിച്ചു.കള്ളൻ കൊണ്ടുപോയത് മുക്കു പണ്ടം ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്.വീട്ടിലെ അലമാരയിൽ കുറച്ചു തുക ഉണ്ടായിരുന്നു എങ്കിലും ഇതുൽപ്പടെ മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നു രതീഷ് പറഞ്ഞു.സംഭവം കഴിഞ്ഞു മണിക്കൂറുകൾ കഴിഞ്ഞു എങ്കിലും കുമാരിയുടെയും മറ്റുള്ളവരുടെയും ഭീതി ഒഴിഞ്ഞിട്ടില്ല.ഞായറാഴ്ച രതീഷും ഭാര്യയും പള്ളിയിൽ പോകുന്ന സമയം നേരത്തെ മനസിലാക്കിയ ആരോ ആണ് സംഭവത്തിനു പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം.കാട്ടാക്കട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.സമീപ പ്രദേശങ്ങളിൽ നിന്നും സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.