തൊഴിലാളികളുടെ ന്യായമായ ആവശ്യത്തെ അംഗീകരിക്കാതെ മുന്നോട്ടു പോകാനാകില്ല
കാട്ടാക്കട:തൊഴിലാളികളുടെ ന്യായമായ ആവശ്യത്തെ അംഗീകരിക്കാതെ മുന്നോട്ടു പോകാനാകില്ല.തൊഴിൽ നിഷേധത്തെ കയ്യും കെട്ടി നോക്കി നിൽകനാകില്ല എന്ന് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ രാമു പറഞ്ഞു.കാട്ടാക്കട പൊന്നറയിൽ ആരംഭിച്ച എസ് കെ ട്രേഡേർഴ്സ് തൊഴിൽ നിഷേധിക്കുന്നു എന്നു ആരോപിച്ചു സംയുക്ത യൂണിയൻ നടത്തിവരുന്ന പട്ടിണി സമരം അഞ്ചാം ദിനത്തിൽ തൊഴിലാളികളെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു ചെയർമാൻ.സ്ഥാപന ഉടമകൾ എല്ലാം സ്വന്തം നിലക്ക് തൊഴിൽ കാർഡ് സംഘടിപ്പിച്ചു ആരെയെങ്കിലും തൊഴിലാളിയാക്കിയാൽ ഇത് ഉപജീവനമായി കരുതുന്ന തൊഴിലാളികൾ എങ്ങനെ ജീവിക്കുമെന്നും അദ്ദേഹം ചോദിച്ചു.കഴിഞ്ഞ ദിവസം ലോഡുമായി എത്തിയ ലോറി തടയുന്നതുൾപ്പടെയുള്ള പ്രതിഷേധം നടത്തുകയും പോലീസ് തൊഴിലാളികളെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു.അതേ സമയം നടത്തിയ ചർച്ചകളിൽ ആർക്കും ദോഷകരമല്ലാത്ത തീരുമാനം അറിയിക്കുകയും 10 പേർക്ക് സ്ഥിര ജോലി നല്‍കുന്നതടക്കം അഭിപ്രായം പറയുകയും ചെയ്തിരുന്നു.ഇതു സമ്മതിക്കാതെ പട്ടിക അനുസരിച്ചു വിവിധ കൂലികൾ ആവശ്യപ്പെട്ടാൽ അതു നൽകാൻ ആകില്ല എന്നും നിയമപരമായി പ്രശ്നത്തെ നേരിട്ട് കോടതി ഉത്തരവ് പ്രകാരം മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം എന്നു ഉടമ പറഞ്ഞു. അതേ സമയം സമരം കടുത്ത പ്രക്ഷോഭത്തിലേക്ക് പോകുമെന്ന മുന്നറിയിപ്പാണ് യൂണിയൻ നേതാക്കൾ നൽകുന്നത്.
More Stories
മികച്ച ശാസ്ത്രപ്രബന്ധത്തിനുള്ള ദേശീയ പുരസ്കാരം പ്രശസ്ത ഓങ്കോളജി സര്ജന് ഡോ. തോമസ് വറുഗീസിന്
കൊച്ചി: അർബുദ ചികിത്സയിൽ നൂതനമായ രീതികൾ നടപ്പിലാക്കാൻ കഴിയുന്ന കണ്ടെത്തലുകൾ നടത്തിയ പ്രശസ്ത ഓങ്കോളജിക്കല്‍ സര്‍ജനും കൊച്ചി മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ....
ക്യാമ്പിങ് ഗ്ലാമറാക്കാൻ ഗ്ലാമ്പിങ്; ഞൊടിയിടയിൽ ഒരു റിസോർട്ട് പണിയാം
കൊച്ചി: പരിസ്ഥിതിക്ക് ആഘാതമില്ലാതെ ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോര്‍ട്ട് വരെ സാധ്യമാക്കുന്ന പുതിയ ഉൽപ്പന്നം വരുന്നു. കേരളത്തിൽ പുതുമയുള്ളതും...
അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി
കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ...
ആഗോള സ്റ്റാര്‍ട്ടപ്പ് മേളയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിലില്‍ കുടിവെള്ളം എത്തിക്കുന്നത് മലയാളി ആരംഭിച്ച കുടിവെള്ള ടെക് സ്റ്റാര്‍ട്ടപ്പ്. 2020ല്‍ തുടങ്ങിയ മുഹമ്മദ്...
കോച്ചില്ലാതെ നേട്ടങ്ങൾ നേടി ഇന്റർനാഷണൽ മാസ്റ്റർ ജുബിൻ ജിമ്മി
കൊല്ലം : കേരള - ക്യൂബൻ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രഥമ ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളിൽ ചടുല നീക്കങ്ങൾ കൊണ്ട് കാണികളെ...
സ്പൈസസ് ബോർഡ് പെൻഷനേഴ്സ് സമ്മേളനം
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ 15-ാമത് ദേശീയ വാർഷിക പൊതുയോഗം (എജിഎം) കൊച്ചിയിൽ നടന്നു. സ്പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ ഐ.എഫ്.എസ്....