ഇനി ഞങ്ങളുടെ സേവനം ഇവിടെയും
നെയ്യാറ്റിൻകര : നിംസ് മെഡിസിറ്റി നെയ്യാറ്റിൻകര പെൻഷൻ പ്ലാനിന്റെ ഭാഗമായി കൊല്ലയിൽ പഞ്ചായത്തിൽ
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും , വയോജനങ്ങൾക്കുമുള്ള സൗജന്യ മെഡിക്കൽ ചെക്കപ്പും, ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
2023 ജനുവരി 27 രാവിലെ 11 മണി മുതൽ ധനുവച്ചപുരം ധനശ്രീ ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ
നിംസ് മെഡിസിറ്റിയിൽ നിന്ന് 18 വയസ്സിന് താഴെ പ്രായമുള്ള ഭിന്നശേഷി കുട്ടികൾക്ക് നൽകി വരുന്ന പെൻഷൻ പദ്ധതിയായ നെയ്യാറ്റിൻകര പെൻഷൻ പ്ലാനിൽ ഇതുവരെ അംഗമാകാൻ കഴിയാത്ത കൊല്ലയിൽ പഞ്ചായത്ത് നിവാസികളുടെ രജിസ്ട്രേഷൻ,നെയ്യാറ്റിൻകര പെൻഷൻ പ്ലാനിലെ നിലവിലുളള ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ പുതുക്കൽ, സൗജന്യ മെഡിക്കൽ ചെക്കപ്പ് ,
വയോജനപരിപാലനം ലക്ഷ്യമാക്കിക്കൊണ്ട് നിംസ് YRC ടീം നടത്തിവരുന്ന ” ഇനി ഞങ്ങളുടെ സേവനം ഇവിടെയും” തുടങ്ങി പദ്ധതികളുടെ ഉദ്ഘാടനം നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ നിർവഹിച്ചു.
ചടങ്ങിൽ കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആതുര മേഖലയിലെ സ്തുത്യർഹ സേവനത്തിനു എം.എസ്. ഫൈസൽ ഖാനെ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത് കുമാർ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സന്ധ്യ, വികസന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി. ബൈജു , നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ. സജു , നെയ്യാറ്റിൻകര പെൻഷൻ പ്ലാൻ കോഡിനേറ്റർ രേണു കെ. ആർ. തുടങ്ങിയവർ സംബന്ധിച്ചു.