September 7, 2024

ഡൊമിസിലറി സെന്ററിൽ അഴിമതി ആരോപണം;പരിശോധന നടന്നു

Share Now

വെള്ളനാട് പഞ്ചായത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്ററുടെ നേതൃത്വത്തിൽ പരിശോധന നടന്നു. ഡൊമിസിലറി സെന്ററിൽ അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്റെ നിർദേശാനുസരണം പഞ്ചായത് ഡെപ്യൂട്ടി ഡയറക്റ്റർ ഉൾപ്പടെ അഞ്ചംഗ സംഘം പരിശോധനക്ക് എത്തിയത്. രണ്ടുമണിയോടെ എത്തിയ സംഘം ആര് മണിവരെ പഞ്ചായത്തു സെക്രട്ടറി ,പ്രസിഡന്റ്,വൈസ് പ്രസിഡണ്ട് എന്നിവരിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിച്ചു.ഭക്ഷണം നൽകിയതുമായി ബന്ധപ്പെട്ട ബില്ലുകളിലും വൗച്ചറുകളിലും ക്രമക്കേടുകൾ ഉണ്ടെന്ന പരാതിയിൽ ആണ് പരിശോധന.സമീപ പഞ്ചായത്തുകളിൽ നിന്നും വിഭിന്നമായി പതിന്മടങ്ങ് തുക ആണ് ബില്ലുകളിൽ രേഖപ്പെടുത്തിയത്.ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണവും പരിശോധനയും ആവശ്യമായിരിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇതിനു ശേഷമേ നല്കാൻ കഴിയുകയുള്ളു എന്ന് പരിശോധന സംഘം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുഖ്യമന്ത്രി നിയമസഭയെ അവഹേളിക്കുന്നു. -ജി.ദേവരാജന്‍.
Next post പ്രധാന കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ കുടിവെള്ളം

This article is owned by the Rajas Talkies and copying without permission is prohibited.