September 8, 2024

കേരള സർക്കാരിന്റെ കോവിഡിനെതിരെയുള്ള പോരാട്ടത്തിന് എൽ.ഐ.സിയുടെ സഹായം

Share Now

തിരുവനന്തപുരം:കേരളത്തിലെ 14 ജില്ലകളിലുള്ള, കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പിന്, എൽ.ഐ.സിയുടെ വകയായി കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകുന്നു.പി. പി.ഇ കിറ്റ്, ഗ്ലവ്സ്, മാസ്ക്, സാനിറ്റൈസർ മുതലായവ ഉൾപ്പെടുന്ന, ഏകദേശം 40 ലക്ഷത്തോളം രൂപ വിലവരുന്ന, സാമഗ്രികളാണ് എൽ.ഐ.സി നൽകുന്നത്.ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം എൽ.ഐ.സിയുടെ ദക്ഷിണമേഖല സോണൽ മാനേജർ കെ. കതിരേശൻ മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് പ്രതിരോധ സാമഗ്രികൾ അടങ്ങുന്ന കിറ്റ് നൽകിക്കൊണ്ട് നിർവഹിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ എൽ.ഐ.സി സോണൽ മാനേജർ കതിരേശനോടൊപ്പം എൽ.ഐ.സി ദക്ഷിണമേഖല റീജണൽ മാനേജർ (മാർക്കറ്റിംഗ്) ജി. വെങ്കിട്ടരമണൻ, എൽ.ഐ.സി തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷണൽ മാനേജർ ദീപ ശിവദാസൻ, മാർക്കറ്റിംഗ് മാനേജ എസ്. പ്രേംകുമാർ, പി & ജി എസ് ചീഫ് മാനേജർ ആർ.രാജശ്രീ, മാനേജർ സെയിൽസ് എസ്. സക്കീർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ നിലപാടില്‍ മാറ്റമില്ല, ജലനിരപ്പ് 136 അടി ആക്കണമെന്ന് ആവശ്യപ്പെട്ടു: മന്ത്രി റോഷി
Next post കോട്ടൂരിൽ ഈ മനോഹരതീരത്ത്

This article is owned by the Rajas Talkies and copying without permission is prohibited.