September 17, 2024

ഗവർണർക്ക് വനവിഭവങ്ങൾ സമ്മാനിച്ച് ഊരുമൂപ്പനും സംഘവും

Share Now



തിരുവനന്തപുരം:കാട്ടുതേനും,വാഴക്കുലയും,കസ്തൂരിമഞ്ഞളും,കിഴങ്ങുവർഗങ്ങളും,ആരോഗ്യപ്പച്ചയും ,കരിക്കും ഉൾപ്പടെ ഇരുപത്തിയെട്ടോളം വനവിഭവങ്ങൾ കോട്ടൂർ അഗസ്ത്യ വനത്തിലെ ഊരുമൂപ്പനും സംഘവും രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ്ദ് ഖാന് സമ്മാനിച്ചു. ഡോ: കലാം സ്‌മൃതി ഇന്റർനാഷണൽ സംഘടിപ്പിച്ച ട്രൈബൽ ഫോക്കസ് പരിപാടിയുടെ ഭാഗമായി ആണ് കോട്ടൂർ ഗീതാഞ്ജലി ഗോത്ര കലാസമിതി അംഗങ്ങൾ ഗവർണറെ സന്ദർശിച്ചത്‌ .ആദിവാസി മേഖലയിലും ഗ്രാമ പ്രദേശത്തും വിവിധ കണ്ടുപിടിത്തങ്ങൾ നടത്തി ആരാലും അറിയപ്പെടാതെയുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും മാർഗനിർദേശം നൽകുന്നതിനും പുതിയ ശ്ശാസ്ത്രജ്ഞന്മാരെ രൂപപ്പെടുത്തുന്നതിനും ഒക്കെ ലക്ഷ്യമിട്ടാണ് ട്രൈബൽ ഫോക്കസ്സ് ലക്ഷ്യമിടുന്നത്.

അരുവിക്കര എം എൽ എ അഡ്വ.ജി സ്റ്റീഫന്റെ നേതൃത്വത്തിൽ ഡോ: കലാം സ്മൃതി ഡയറക്ടർ ഡോ . ഷൈജു ഡേവിഡ്ആൽഫി,കോട്ടൂർ ഗീതാഞ്ജലി ഡയറക്ടർ ഡോ . വി എസ് ജയകുമാർ എന്നിവരുമൊത്താ യിരുന്നു സന്ദർശനം.അഗസ്ത്യന്റെ മണ്ണിലെ വനവിഭവങ്ങൾ കാഴ്ചവച്ചതിലുള്ള സന്തോഷത്തിൽ ഗവർണർ ഊരുമൂപ്പനേയും സംഘത്തെയും ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജി.എസ്.ജയറാം (41) അന്തരിച്ചു
Next post നെടുമങ്ങാട് റവന്യൂ ടവറിന് ശിലയിട്ടു.

This article is owned by the Rajas Talkies and copying without permission is prohibited.