മിത്രനികേതൻ കെ.വി.കെ കർഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.
വെള്ളനാട്:വെള്ളനാട് മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം ആര്യനാട് പഞ്ചായത്തിലെ പ്രമുഖ കർഷകർക്കായി കർഷിക ശാസ്ത്രജ്ഞ മുഖാമുഖം സംഘടിപ്പിച്ചു.മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം ഉദ്‌ഘാടനം നിർവഹിച്ച പരിപാടിയിൽ കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി എന്ന വിഷയത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പ്രധാനമന്ത്രി കർഷകരെ അഭിസംബോധന ചെയ്തുകർഷകരുമായി സംവദിക്കുന്ന പരിപാടി ഓൺലൈനായി പ്രദർശിപ്പിച്ചു.
കൃഷിയിൽ ജീവാണു വളങ്ങളുടെ ഉപയോഗം, സൂക്ഷ്മ വളങ്ങളുടെ അഭാവത്തിൽ ചെടികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹാരങ്ങൾ, മണ്ണിൻറെ അമ്ലത ക്രമീകരിക്കുന്ന മാർഗ്ഗങ്ങൾ തുടങ്ങിയവയിൽ ഹോർട്ടികൾച്ചർ വിഭാഗം സ്പെഷ്യലിസ്റ് മഞ്ചു തോമസും ജൈവകൃഷിയിൽ രാസകീടനാശിനികളുടെയും കുമിൾനാശിനികൾ ഉപയോഗമില്ലാതെ രോഗ കീടങ്ങളെ എങ്ങനെ നിയന്ത്രിക്കാം,കൃഷിയിൽ രോഗ കീടങ്ങളെ എങ്ങനെ തിരിച്ചറിയാം, കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നിവയിൽ സസ്യ രോഗ കീട നിയന്ത്രണ വിഭാഗം സ്പെഷ്യലിസ്റ് ബിന്ദു ആർ. മാത്യൂസും , മണ്ണിൻറെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം, മണ്ണ് പരിശോധനയും – മണ്ണ് ആരോഗ്യ കാർഡിന്റെ പ്രാധാന്യവും, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത തെങ്ങിന്റെ വളർച്ചയ്ക്ക് ആവശ്യമായ പോഷക മിശ്രിതമായ കൽപ പോഷക്, കൽപ വർധിനിഎന്നിവയെക്കുറിച്ചും നാനോ യൂറിയയെ കുറിച്ചും കപ്പയിലെ പുതിയ ഇനങ്ങൾ ആയ ശ്രീ പവിത്ര, ശ്രീ രക്ഷ തുടങ്ങിയവയുടെ പ്രാധാന്യവും എന്നിവയിൽ ആഗ്രോണമി വിഭാഗം സ്പെഷ്യലിസ്റ് ജ്യോതി റെയിച്ചൽ വർഗ്ഗീസും ,ചെറുകിട കാർഷിക യന്ത്ര വൽക്കരണത്തിന്റെ പ്രാധാന്യം, കാലാവസ്ഥ അടിസ്ഥാനത്തിൽ വരൾച്ചയെ പ്രതിരോധിക്കുന്ന സൂക്ഷ്മ ജലസേചന രീതികൾ, വാഴ കൃഷിക്ക് അനുയോജ്യമായ ചെറുകിട യന്ത്രവൽക്കരണം,പച്ചക്കറി തൈകൾ പറിച്ചു നടാൻ ഉപയോഗിക്കുന്ന ഉപകരണം, കപ്പ പറിക്കൽ ആയാസരഹിതമാക്കുന്നതിനുള്ള ലഘു ഉപകരണവും പ്രായോഗിക രീതിയും, ഹൈഡ്രോപോണിക്സ് രീതിയിലുള്ള തീറ്റപ്പുൽകൃഷി, ക്ഷീരകർഷകർക്ക് തീറ്റപ്പുൽ കൃഷിയിൽ ജലസേചനം സുഗമമാക്കാനുള്ള പോർട്ടബിൾ എയർഗൺ സിസ്റ്റത്തിന്റെ പ്രാധാന്യവും ഗുണങ്ങളും ഇവയിൽ അഗ്രിക്കൽച്ചറൽ എഞ്ചിനീയറിംഗ് വിഭാഗം സ്പെഷ്യലിസ്റ് ചിത്ര ജിയും . ഉൽപ്പന്നങ്ങൾ ഉപോല്പ്പങ്ങളാക്കി എങ്ങനെ മാറ്റാം അതിന്റെ പ്രാധാന്യം, കർഷകരെ എങ്ങനെ സ്വയം സംരംഭകരാക്കാം, ഇവയിൽ ഹോം സയൻസ് വിഭാഗം സ്പെഷ്യലിസ്റ് ഡോ. ദേവിക ഐയും കർഷക സംശയ നിവാരണം നടത്തി.
—
with thanks n regards
rageeshraaja